ബയേണിനെതിരെ രണ്ടാം പാദത്തിൽ ജാഗ്രതയോടെ -സിദാൻ
text_fieldsചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടത്തിൽ യുവൻറസിൽ നിന്ന് പഠിച്ച പാഠങ്ങളിൽ ജാഗ്രത പുലർത്തിയാൽ മാത്രമേ അടുത്ത ചൊവ്വാഴ്ച നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ ബയേണിനെ തോൽപിച്ച് മുന്നേറാനാകൂ എന്ന് കോച്ച് സിനദിൻ സിദാൻ ഒാർമിപ്പിച്ചു. ടൂറിനിൽ നടന്ന ആദ്യപാദ ക്വാർട്ടർ പോരിൽ യുവൻറസിനെ 3-0 തോൽപിച്ച ആത്മവിശ്വാസവുമായി രണ്ടാംപാദം കളിക്കാനിറങ്ങിയ റയലിനെ അവരുടെ തട്ടകത്തിൽ വെച്ച് യുവെ 3^1ന് ഞെട്ടിച്ചിരുന്നു.
ഒടുവിൽ റൊണാൾഡോ നേടിയ വിവാദ പെനാൽറ്റി ഗോളിെൻറ ബലത്തിലാണ് അന്ന് റയൽ സെമിയിലേക്ക് കടന്നുകൂടിയത്. ബയേണിനെ അവരുടെ തട്ടകത്തിലെത്തി േതാൽപിക്കുക എന്നത് എളുപ്പമല്ലെന്നും ജയത്തിൽ വളരെയധികം സന്തോഷമുണ്ടെന്നും സിദാൻ പറഞ്ഞു.
ധാരാളം അവസരങ്ങൾ ലഭിച്ചിട്ടും അത് മുതലെടുക്കാനാവാതെ പരാജയപ്പെട്ടതിൽ അത്ഭുതമൊന്നുമില്ലെന്നും തങ്ങുടെ പ്രതിരോധം വളരെ ദുർബലമായിരുന്നതിനാൽതന്നെ ആരെയും കുറ്റപ്പെടുത്താൻ സാധിക്കുകയില്ലെന്നും ബയേൺ കോച്ച് ജുപ്പ് ഹെയ്നെക്സ് പ്രതികരിച്ചു. റയലിെൻറ ഹോം ഗ്രൗണ്ടായ സാൻറിയാഗോ ബെർണബ്യൂവിൽ രണ്ടാംപാദ സെമിയിൽ സമനില പിടിക്കുകയോ 1^0ത്തിന് തോൽക്കുകയോ ചെയ്താലും റയലിന് ഫൈനലിലെത്താനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.