ഇബ്രാഹിമോവിച്ചിനെ പിന്തള്ളി; ആൻഡ്രിയാസ് ഗ്രാൻക്യുവിസ്റ്റ് മികച്ച സ്വീഡിഷ് താരം
text_fieldsസ്റ്റോക്ക് ഹോം: സ്ലാറ്റൻ ഇബ്രാഹിമോവിച്ചിനെ പിന്തള്ളി ആൻഡ്രിയാസ് ഗ്രാൻക്യുവിസ്റ്റിന് 2017ലെ സ്വീഡന്‍റെ ഗോൾഡൻ ബോൾ പുരസ്കാരം. രാജ്യത്തെ മികച്ച കളിക്കാരനു നൽകുന്ന അവാർഡാണിത്. ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇറ്റലിക്കെതിരെ സമനില പിടിച്ച് ലോക മത്സരത്തിൽ യോഗ്യത നേടുന്നതിന് സഹായിച്ചത് ആൻഡ്രിയാസ് ഗ്രാൻക്യുവിസ്റ്റിന്‍റെ ക്യാപ്റ്റൻ തന്ത്രങ്ങളായിരുന്നു.
സ്വീഡന്‍റെ എക്കാലത്തെയും മികച്ച ഫുട്ബോൾ താരമായ ഇബ്രാഹിമോവിച്ച് തന്നെയാണ് കഴിഞ്ഞ 11 വർഷമായി തുടർച്ചായി ഗോൾഡന്‍ ബോൾ പുരസ്കാരം നേടിയിരുന്നത്. മറ്റൊരു കളിക്കാരനും ഇത്തരത്തിൽ തുടർച്ചയായി മികച്ച കളിക്കാരനെന്ന നിലയിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം കൂടിയായ ഇബ്രാഹിമോവിച്ചിന് ശനിയാഴ്ച ന്യൂ കാസിൽ യുണൈറ്റഡുമായുണ്ടായ മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാനായിരുന്നില്ല. ക്ലബ് പ്രകടനങ്ങളെ കണക്കിലെടുത്ത് ആക്രമാണാത്മ ശൈലിയിൽ കളിക്കുന്ന താരത്തിനുള്ള പുരസ്കാരവും ഇബ്രാമോവിച്ചിന് ലഭിച്ചിട്ടുണ്ട്. 2016ൽ ഇബ്രാഹിമോവിച്ച് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.