റഷ്യ മോഹിച്ച് ഇബ്ര; മിണ്ടാതെ കോച്ച്
text_fieldsസ്റ്റോക്ഹോം: മഞ്ഞക്കുപ്പായത്തിൽ സ്വീഡനെ കാണുേമ്പാൾ ആരാധകരുടെ കണ്ണുകൾ പരതുക മുന്നേറ്റനിരയിലെ ആറടി അഞ്ചിഞ്ചുകാരനായ വലിയ മനുഷ്യനെയാണ്. സ്ലാറ്റൻ ഇബ്രാഹിമോവിച്ച് എന്ന സ്വീഡിഷുകാരുടെ വിശ്വതാരത്തെ. വ്യാഴവട്ടക്കാലത്തിനുശേഷം സ്വീഡൻ ലോകകപ്പിന് യോഗ്യത നേടിയപ്പോൾ ആരാധകർ ആഗ്രഹിക്കുന്നതും സൂപ്പർതാരത്തിെൻറ സാന്നിധ്യംതന്നെ. പക്ഷേ, ലോകകപ്പ് യോഗ്യത റൗണ്ട് ബഹളങ്ങൾക്കുമുേമ്പ അദ്ദേഹം ദേശീയ കുപ്പായം അഴിച്ചുവെച്ചിരുന്നു. തങ്ങളുടെ 12ാം ലോകകപ്പിനായി കോച്ച് ജാനെ ആൻഡേഴ്സനു കീഴിൽ ടീം ഒരുങ്ങുേമ്പാൾ ഗെയിം പ്ലാനിലൊന്നും ഇബ്രയില്ല. തിരിച്ചുവരവിന് അദ്ദേഹം ആഗ്രഹിക്കുേമ്പാൾ ഉറക്കെ നോ പറയാൻ ദേശീയ ഫുട്ബാൾ ഫെഡറേഷനോ കോച്ചോ തയാറാവുന്നുമില്ല.
36ാം വയസ്സിലും പ്രതിഭക്ക് മങ്ങലേറ്റിട്ടില്ലെന്ന് തെളിയിക്കുകയാണ് ഇബ്ര. 2016-17 പ്രീമിയർ ലീഗ് സീസണിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനായി നേടിയത് 27 ഗോളുകൾ. പരിക്ക് വലച്ച് ഇൗ സീസണിൽ അഞ്ച് മത്സരങ്ങളിലേ കളിക്കാനായുള്ളൂ. അമേരിക്കൻ മേജർ ലീഗ് സോക്കറിൽ എൽ.എ ഗാലക്സിയിലേക്ക് കൂടുമാറിയ ഇബ്ര അവിടെതുടങ്ങിയത് ഇരട്ടഗോളിെൻറ മികവുമായി. സ്വീഡൻ ലോകകപ്പിനായൊരുങ്ങുേമ്പാൾ ഗോൾവരൾച്ച മാറ്റി ഫിറ്റ്നസ് വീണ്ടെടുത്ത് ഇബ്രയും കാത്തിരിപ്പുണ്ട്; ഒന്നു വിളിച്ചാൽ ഒാടിയെത്താമെന്ന വാക്കുമായി. പക്ഷേ, സാധ്യതകൾ അകലെയെന്ന നിലപാടിലാണ് കോച്ച്.
മനംതുറക്കാതെ കോച്ച്
രണ്ടു വർഷമായി ലോകകപ്പിനൊരുങ്ങുന്ന ആൻഡേഴ്സെൻറ ഗെയിം പ്ലാനിലൊന്നും ഇബ്രക്ക് ഇടമില്ല. എന്നാൽ, ആരാധകരുടെയും മാധ്യമങ്ങളുടെയും ചോദ്യങ്ങൾക്കു മുന്നിൽ തന്ത്രപൂർവമാണ് കോച്ചിെൻറ മറുപടി. ‘‘2016ലെ യൂറോ കപ്പിനു പിന്നാലെ ഇബ്രാഹിമോവിച്ച് വിരമിച്ചതാണ്. ഒരാൾ ടീമിൽനിന്ന് പിൻവാങ്ങിയാൽ തിരിച്ചുവരുന്നതിനെക്കുറിച്ച് എന്തിന് ആലോചിക്കണം. അദ്ദേഹം എന്നെ വിളിച്ചിട്ടില്ല. തീർച്ചയായും നിലവിലെ ലോകകപ്പ് പ്ലാനുകളിൽ ഇബ്രയില്ല’’ -ആൻഡേഴ്സൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.