ഇബ്രാഹിമോവിച്ചിെൻറ പ്രതിമക്കുനേരെ മൂന്നാം ആക്രമണം; പൂർണമായും തകർന്നു
text_fieldsമാൽമോ: ലോക ഫുട്ബാളിന് സ്വീഡൻ സമ്മാനിച്ച ഇതിഹാസ താരമാണ് സ്ലാറ്റൻ ഇബ്രാഹിമോവി ച്. രാജ്യത്തിന് ഫുട്ബാൾ ഭൂപടത്തിൽ മേൽവിലാസം നൽകിയ താരം. പക്ഷേ, പറഞ്ഞിട്ടെന്ത് കാ ര്യം. ഇബ്രയെ മാത്രമല്ല, അദ്ദേഹത്തിെൻറ പ്രതിമയെയും വിടാതെ വേട്ടയാടുകയാണ് നാട്ടിലെ ഫുട്ബാൾ ഭ്രാന്തന്മാർ. സ്ലാറ്റനെ താരമായി വളർത്തിയ സ്വീഡനിലെ മാൾമോ എഫ്.സി സ്റ്റേഡിയത്തിന് പുറത്ത് സ്ഥാപിച്ച വെങ്കല പ്രതിമയാണ് അടങ്ങാത്ത വൈരാഗ്യത്തിന് വീണ്ടും ഇരയാവുന്നത്.
കഴിഞ്ഞ ഒക്േടാബർ ഒമ്പതിന് സ്ലാറ്റൻതന്നെയായിരുന്നു തെൻറ പൂർണകായ പ്രതിമ അനാവരണം ചെയ്തത്. ഒരു മാസത്തിനു ശേഷം മാൾമോയുടെ ബദ്ധവൈരികളായ ഹാമർബിയുടെ ഉടമസ്ഥാവകാശം സ്ലാറ്റൻ സ്വന്തമാക്കിയതോടെയാണ് തങ്ങളുടെ പഴയ ഹീറോ ആരാധകരുടെ ശത്രുവായത്. അന്നു മുതൽ സ്റ്റേഡിയത്തിനു സമീപത്തെ വെങ്കല പ്രതിമ അവരുടെ കണ്ണിലെ കരടായി.
നവംബർ 26ന് ക്ലബ് ഓഹരി വാങ്ങി, അടുത്ത ദിവസം പ്രതിമയുടെ മുന്നിൽ മുഖം ടോയ്ലറ്റ് പേപ്പർകൊണ്ട് മൂടിയും പെയിൻറ് ഒഴിച്ചും തീയിട്ടുമായിരുന്നു പ്രതിഷേധം. സംഭവം വിവാദമായതോടെ മാൾമോ കോർപറേഷൻ പ്രതിമ നന്നാക്കി. ഡിസംബർ 22ന് മൂക്ക് ഛേദിച്ചായി അടുത്ത പ്രതിഷേധം. അതിനു പിന്നാലെ കഴിഞ്ഞ രാത്രിയിൽ കാൽ ഓടിച്ച്, പ്രതിമ പൂർണമായും നശിപ്പിച്ചു.
സ്റ്റോക്ഹോമിലെ ഇബ്രയുടെ വീടിന് നേരെയും ആക്രമണമുണ്ടായിരുന്നു. 20 വർഷം മുമ്പ് മാൾമോയിലൂടെ സീനിയർ കരിയർ തുടങ്ങിയ ഇബ്ര കഴിഞ്ഞ ദിവസമാണ് എ.സി മിലാനുമായി കരാറിൽ ഒപ്പിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.