ഫോർമുല റേസിങ്ങിനിടെ ഇടിച്ച് പറന്നു; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു VIDEO
text_fieldsഹോേങ്കാങ്: ഫോർമുല ത്രീ മക്കാവു ഗ്രാൻഡ്പ്രീക്കിടെ ട്രാക്ക് തെറ്റി അപകടത്തിൽപെട്ട 17കാരിയായ ജർമൻ ഡ്രൈവർക്ക് പരിക്ക്. ട്രാക്കിലുണ്ടായിരുന്ന മറ്റൊരു കാറിലിടിച്ച് പറന്നുയർന്ന് ഫോേട്ടാഗ്രാഫർമാർ ഇരുന്ന ഇടത്തെ സുരക്ഷാവലയിൽ ചെന്നുവീണ കാറിൽനിന്ന് ഡ്രൈവർ േസാഫിയ ഫ്ലീർഷ് തെറിച്ചുവീഴുകയായിരുന്നു.
ഉടൻ ആശുപത്രിയിലെത്തിച്ച ഇവരെ ഇന്ന് ശസ്ത്രക്രിയക്ക് വിധേയയാക്കും. 16ാം സ്ഥാനത്തായിരുന്ന സോഫിയ ഒാടിച്ച കാർ മറ്റൊന്നിലുരസി ട്രാക്ക് തെറ്റി നിയന്ത്രണംവിടുകയും വീണ്ടും കാറിലിടിച്ച് പറന്നുയരുകയുമായിരുന്നു. വൻദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടതിന് നന്ദിയുണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും പിന്നീട് സോഫിയ ട്വിറ്ററിൽ കുറിച്ചു. ജപ്പാൻ ഡ്രൈവർ ഷോ സുബോയിക്കു പുറമെ രണ്ട് ഫോേട്ടാഗ്രാഫർമാർക്കും പരിക്കുണ്ട്.
Terrifying!
— Herald Sun Sport (@heraldsunsport) November 18, 2018
A crash in the Formula 3 Macau Grand Prix has to be seen to be believed. Early reports suggest everyone involved survived. pic.twitter.com/jc4TXOdNn0
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.