സുവർണ നേട്ടത്തിൽ മേരി കോം
text_fieldsഇന്ത്യൻ പെൺകൊടികളുടെ വീരപുത്രി എം.സി. മേരികോം ഗോൾഡ് കോസ്റ്റിലും ധീരയായി. അഞ്ചു തവണ ലോകചാമ്പ്യനും ഒളിമ്പിക്സ് വെങ്കല ജേതാവുമായി ഇടിക്കൂട്ടിലെ തീപ്പന്തമായ മേരികോമിെൻറ റെക്കോഡ് ബുക്കിലേക്ക് ആദ്യമായി കോമൺവെൽത്ത് ഗെയിംസ് സുവർണ മെഡലുമെത്തി. ആദ്യമായി കോമൺവെൽത്ത് ഗെയിസിനെത്തിയ മേരികോം സ്വർണനേട്ടത്തോടെ ഇന്ത്യയുടെ ആദ്യ വനിത ചാമ്പ്യൻ എന്ന റെക്കോഡിനും ഉടമയായി.
2014ൽ വനിത ബോക്സിങ് കോമൺവെൽത്ത് ഗെയിംസിൽ അരങ്ങേറിയെങ്കിലും അന്ന് റിങ്ങിൽ പൂരം തീർക്കാൻ മേരികോമില്ലായിരുന്നു. ഇക്കുറി ആദ്യമത്സരത്തിനെത്തിയ അവർ ഇന്ത്യയുെട ആദ്യ വനിത സ്വർണജേതാവുമായി. 48 കിലോ വിഭാഗം ഫൈനലിൽ നോർത്തേൺ അയർലൻഡിെൻറ ക്രിസ്റ്റീന ഒഹാരയെ ഏകപക്ഷീയമായാണ് ഇവർ ഇടിച്ചുവീഴ്ത്തിയത് (5-0). മൂന്നു മക്കളുടെ അമ്മയും 35കാരിയുമായിരിക്കെയാണ് മേരികോമിെൻറ സുവർണ നേട്ടം.
2002ൽ ആദ്യമായി ലോകചാമ്പ്യനായി ഉദിച്ചുയർന്ന മണിപ്പൂരി ‘മാഗ്നിഫിഷ്യൻറ് മേരി’ 16 വർഷത്തിനിപ്പുറവും അസാധ്യ കരുത്തുമായി റിങ് അടക്കിവാഴുന്നു. നിലവിൽ രാജ്യസഭാംഗം കൂടിയാണ് ഇവർ. മേരികോമിെൻറ സുവർണ നേട്ടത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കായിക മന്ത്രി എന്നിവർ അഭിനന്ദിച്ചു. പുരുഷ വിഭാഗത്തിൽ ഗൗരവ് സോളങ്കി (52 കി), വികാസ് കൃഷൻ (75 കി) എന്നിവരാണ് ശനിയാഴ്ചത്തെ മറ്റു സ്വർണനേട്ടക്കാർ. സതിഷ് കുമാർ, അമിത്, മനിഷ് കൗശിക് എന്നിവർ വെള്ളിയണിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.