തെഹ്റാൻ: ഒടുവിൽ ചൈനയുടെ താൻ സോൻഗിയോട് ഇന്ത്യൻ താരം ജി.എം. ദ്രോണവല്ലി ഹരിക കീഴടങ്ങി. ലോക വനിത ചെസ് ചാമ്പ്യൻഷിപ്പിൽ സെമിഫൈനൽ ടൈബ്രേക്കറിൽ തോറ്റതോടെയാണ് ഹരികക്ക് ഫൈനൽ കാണാതെ പുറത്തുപോവേണ്ടിവന്നത് (സ്കോർ: 4^5). തോൽവിയോടെ താരത്തിന് വെങ്കല മെഡൽകൊണ്ട് തൃപ്തിപ്പെേടണ്ടിവന്നു. ഫൈനലിന് നേരിയ പ്രതീഷയുണ്ടായിരുന്ന അവസാന ടൈബ്രേക്കർ മത്സരത്തിൽ നിരവധി അവസരങ്ങൾ പാഴാക്കി ഹരിക കീഴടങ്ങുകയായിരുന്നു. ഇരുവരും വേഗതയിൽ കരുക്കൾ നീക്കിക്കളിച്ചെങ്കിലും അവസാനം ഹരിക തോൽവി സമ്മതിച്ചു. ഇതോടെ താൻ സോൻഗി യുക്രെയ്നിെൻറ അന്ന മുസിച്ചക്കുമായി ഏറ്റുമുട്ടും. ഇത് മൂന്നാം തവണയാണ് ഹരിക ലോക ചമ്പ്യൻഷിപ്പിൽ വെങ്കലെമഡൽ നേടുന്നത്. 2012ൽ ബൾഗേറിയയുടെ അേൻറാഅെൻറ സ്റ്റഫനോവയോടും 2015ൽ യുക്രെയ്നിെൻറ മരിയാ മുസിച്ചക്കുമായും സെമിഫൈനലിൽ തോൽവി വഴങ്ങിയിരുന്നു.