'തുടക്കം നന്നായാല്‍ എല്ലാം നന്നായി'
text_fieldsന്യൂഡല്‍ഹി: തുടക്കം നന്നായാല്‍ എല്ലാം നന്നാകുമെന്നാണ് മറ്റുള്ളവരെപ്പോലെ പി.ആര്. ശ്രീജേഷിന്‍െറയും വിശ്വാസം. റിയോ ഒളിമ്പിക്സില്‍ ഹോക്കിയില്‍ പ്രാഥമിക മത്സരങ്ങളില്‍ ജയിച്ചാല്‍ ഏറെ മുന്നേറാനാകുമെന്ന് ഇന്ത്യന്‍ ഗോളിയും മലയാളിയുമായ ശ്രീജേഷ് പറയുന്നു. അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ‘ഓരോ കളിയിലും ശ്രദ്ധയൂന്നാനാണ് ടീം ലക്ഷ്യമിടുന്നത്. പൂള് മത്സരങ്ങളില്‍ പരമാവധി മത്സരങ്ങള്‍ ജയിക്കുകയാണ് പ്രധാനം’ -ഇന്ത്യന്‍ ഗോളി പറയുന്നു. ഗ്ളാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിനുശേഷം അയര്‍ലന്‍ഡുമായി കളിച്ചിട്ടില്ലാത്തതിനാല്‍ ആദ്യ മത്സരം കടുപ്പമാകും. തയാറെടുപ്പ് കണക്കിലെടുക്കുമ്പോള്‍ റിയോയില്‍ ഇന്ത്യക്ക് മുന്നേറാനാവുമെന്നാണ് ശ്രീജേഷിന്‍െറ അഭിപ്രായം. ബംഗളൂരുവിലെ സായി സെന്ററില്‍ നടക്കുന്ന കോച്ചിങ് ക്യാമ്പില്‍ തെറ്റുകള്‍ തിരുത്തി മുന്നേറാനാണ് ശ്രമിക്കുന്നതെന്ന് ശ്രീജേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.