ധ്യാന്‍ ചന്ദിന് ഭാരത്രത്ന നല്‍കണമെന്ന് രാജ്യസഭാ എം.പിമാര്‍
text_fieldsന്യൂഡല്‍ഹി: ഹോക്കി ഇതിഹാസം ധ്യാന്‍ചന്ദിന് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത്രത്ന പുരസ്കാരം നല്‍കണമെന്ന് രാജ്യസഭാ എം.പിമാര്‍. കക്ഷിരാഷ്ട്രീയ ഭേദമന്യേയാണ് ഈ ആവശ്യം രാജ്യസഭയില്‍ ഉന്നയിക്കപ്പെട്ടത്. ശൂന്യവേളയില്‍ സമാജ്വാദി പാര്‍ട്ടി അംഗം ചന്ദ്രപാല്‍ സിങ്ങാണ് വിഷയം ഉന്നയിച്ചത്. നിരവധി രാഷ്ട്രത്തലവന്മാര്‍ ആദരിച്ച ധ്യാന്‍ചന്ദിന് ഭാരത്രത്ന നിരസിക്കുന്നത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. 1928, 1936 ഒളിമ്പിക്സുകളില്‍ ഇന്ത്യയുടെ ഹോക്കി സ്വര്‍ണനേട്ടത്തിന് ചുക്കാന്‍ പിടിച്ച താരമായിരുന്നു ധ്യാന്‍ചന്ദ്. ഇന്ത്യ ഹോക്കിയിലെ വന്‍ശക്തിയാകാന്‍ കാരണമായ ധ്യാന്‍ ചന്ദിന് ആഗോളതലത്തില്‍ ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്‍േറതടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പക്ഷേ, നമ്മുടെ രാജ്യം അദ്ദേഹത്തെ വേണ്ടവിധത്തില്‍ ആദരിച്ചിട്ടില്ല -ചന്ദ്രപാല്‍ പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി ധ്യാന്‍ ചന്ദിന് ഭാരത്രത്ന നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ചന്ദ്രപാല്‍ ഓര്‍മപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.