Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightചതുര്‍രാഷ്ട്ര ഹോക്കി:...

ചതുര്‍രാഷ്ട്ര ഹോക്കി: ഇന്ത്യക്ക് തോല്‍വി

text_fields
bookmark_border
ചതുര്‍രാഷ്ട്ര ഹോക്കി: ഇന്ത്യക്ക് തോല്‍വി
cancel
മെല്‍ബണ്‍: നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് 2-3ന് തോല്‍വി വഴങ്ങി ചതുര്‍രാഷ്ട്ര ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത്. ഇനി മൂന്നാം സ്ഥാനത്തിനായി ഞായറാഴ്ച മലേഷ്യയെ നേരിടും. ലീഡ് നേടിയ ശേഷം മൂന്നു ഗോളുകള്‍ വഴങ്ങിയായിരുന്നു ഇന്ത്യന്‍ തോല്‍വി. കളിയുടെ 18ാം മിനിറ്റില്‍ രുപീന്ദര്‍ പാല്‍ സിങ്ങിന്‍െറ പെനാല്‍റ്റി കോര്‍ണര്‍ ഗോളിലൂടെയാണ് ഇന്ത്യ തുടങ്ങിയത്. ഇരുതലമൂര്‍ച്ചയുള്ള മുന്നേറ്റവുമായി ഇന്ത്യ ആക്രമണം ശക്തമാക്കിയെങ്കിലും പിന്നീട് ഗോള്‍ പിറക്കാന്‍ ഏറെ കാത്തിരിക്കേണ്ടിവന്നു. അവസാന ക്വാര്‍ട്ടറിലായിരുന്നു ന്യൂസിലന്‍ഡിന്‍െറ മുന്നേറ്റം. 47ാം മിനിറ്റില്‍ നിക് റോസും 48ാം മിനിറ്റില്‍ ജേക്കബ് സ്മിത്തും നേടിയ ഗോളിലൂടെ കിവികള്‍ ലീഡ് നേടി. ഒടുവില്‍ 57ാം മിനിറ്റില്‍ ഹ്യൂഗോ ഇങ്ക്ലിസ് മൂന്നാം ഗോള്‍ നേടി. തൊട്ടുപിന്നാലെ രുപീന്ദര്‍ ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടി പ്രതീക്ഷ നല്‍കിയെങ്കിലും അവസാന മിനിറ്റിലെ കൂട്ടപ്പൊരിച്ചില്‍ വിജയമത്തെിച്ചില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockey
News Summary - 4-nation hockey: India miss final berth after imploding against New Zealand
Next Story