Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 9:44 PM GMT Updated On
date_range 28 Oct 2017 9:44 PM GMTവനിത ഏഷ്യ കപ്പ് ഹോക്കി: സിംഗപ്പൂരിനെ ഗോളിൽ മുക്കി ഇന്ത്യ (10-0)
text_fieldsbookmark_border
ടോക്യോ: ജപ്പാനിൽ ആരംഭിച്ച വനിത ഏഷ്യ കപ്പ് ഹോക്കി ചാമ്പ്യൻഷിപ്പിൽ ഇന്ത്യ വമ്പൻ ജയത്തോടെ തുടക്കംകുറിച്ചു. ആദ്യ മത്സരത്തിൽ സിംഗപ്പൂരിനെ 10-0ത്തിന് തകർത്തുവിട്ടാണ് ഇന്ത്യ ജൈത്രയാത്ര ആരംഭിച്ചത്. ഇന്ത്യക്കായി നവനീത് കൗർ (3, 41), റാണി(15, 18), നവജോത് കൗർ (30, 50) എന്നിവർ രണ്ടു ഗോൾ വീതം നേടിയപ്പോൾ, ലാൽറെംസിയാമി (18), ദീപ് എക്ക (25), ഗുർജിത് കൗർ (41), സോനിക (45) എന്നിവർ ഒാരോ ഗോൾ വീതവും നേടി. പൂൾ ‘എ’യിൽ ചൈന, മലേഷ്യ, സിംഗപ്പൂർ എന്നിവർക്കൊപ്പമാണ് ഇന്ത്യ. മറ്റൊരു മത്സരത്തിൽ ചൈന മലേഷ്യയെ 5-4ന് തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story