Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightജയ് ജയ് ഇന്ത്യ

ജയ് ജയ് ഇന്ത്യ

text_fields
bookmark_border
ജയ് ജയ് ഇന്ത്യ
cancel
കൗണ്ടന്‍: അതിര്‍ത്തിയില്‍ പാകിസ്താന്‍െറ കുതന്ത്രങ്ങളെ വെടിവെച്ച് വീഴ്ത്തുന്ന ജവാന്മാരായിരുന്നു മലേഷ്യയിലെ കൗണ്ടനില്‍ നീലനിറ മണിഞ്ഞ കോര്‍ട്ടില്‍ സര്‍ദാര്‍ സിങ്ങും രുപീന്ദര്‍ പാലുമെല്ലാം. കണ്ണിലെണ്ണയൊഴിച്ച് പ്രാര്‍ഥനയുടെ മണിക്കൂറുകളുമായി രാജ്യമൊന്നടങ്കം പിന്നിലണിചേര്‍ന്നപ്പോള്‍, പാകിസ്താനെതിരായ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ഫൈനല്‍ ഇന്ത്യക്ക് രാജ്യാഭിമാനത്തിന്‍െറ വീറുറ്റ പോരാട്ടമായി മാറി. ഒരു കളിയേക്കാള്‍, രാഷ്ട്രീയവുംകൂടി കലര്‍ന്ന പോരാട്ടം.
നായകന്‍ കൂടിയായ മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷിന്‍െറ അസാന്നിധ്യത്തില്‍ പിരിമുറുക്കത്തോടെയായിരുന്നു തുടങ്ങിയതെങ്കിലും കിക്കോഫിനു പിന്നാലെ കളിമാറി. വിധി നിര്‍ണയം പെനാല്‍റ്റി ഷൂട്ടൗട്ടിലത്തെിക്കരുതെന്നായിരുന്നു കോച്ച് റോളന്‍റ് ഓള്‍ട്ട്മാന്‍ താരങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം. ശ്രീജേഷിന്‍െറ അഭാവംതന്നെ ഇതിനു കാരണം. കോച്ചിന്‍െറ നിര്‍ദേശം കളിക്കാര്‍ അതേപോലെ പാലിച്ചു. ഗോള്‍രഹിതമായ ആദ്യ ക്വാര്‍ട്ടറിനു ശേഷം രണ്ടാം ക്വാര്‍ട്ടറില്‍ എതിര്‍ വല കുലുക്കിത്തുടങ്ങിയ ഇന്ത്യ തിരിച്ചടിയിലും പതറാതെ പോരാടി. ഒടുവില്‍ 60 മിനിറ്റ് അവസാനിക്കുമ്പോഴേക്കും 3-2ന്‍െറ തകര്‍പ്പന്‍ ജയവുമായി ഇന്ത്യ രണ്ടാംവട്ടം വന്‍കരയിലെ ചാമ്പ്യന്മാരായി.
2011ലെ പ്രഥമ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാകിസ്താനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയായിരുന്നു ആദ്യ കിരീടനേട്ടം. തൊട്ടടുത്തവര്‍ഷം പാകിസ്താന്‍ കണക്കുതീര്‍ത്തു. 5-4ന്‍െറ ജയവുമായി കിരീടം. 2013ല്‍ വീണ്ടും പാകിസ്താന്‍ ജേതാക്കള്‍. ജപ്പാനെ 3-1ന് വീഴ്ത്തിയപ്പോള്‍ ഇന്ത്യ ടൂര്‍ണമെന്‍റില്‍ അഞ്ചാം സ്ഥാനത്തായിരുന്നു.
രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം വീണ്ടും ചാമ്പ്യന്‍സ് ട്രോഫി ഹോക്കിക്ക് പന്തുരുണ്ടപ്പോള്‍ ടൂര്‍ണമെന്‍റിലെ ഹോട്ട് ഫേവറിറ്റും ടോപ് സീഡും ഇന്ത്യയായിരുന്നു. ലോക ഹോക്കി ലീഗിലെ ചരിത്രനേട്ടമായ വെങ്കലമെഡല്‍ നേട്ടത്തിനും ചാമ്പ്യന്‍സ്ട്രോഫിയിലെ വെള്ളി മെഡലിനും റിയോ ഒളിമ്പിക്സിലെ ക്വാര്‍ട്ടര്‍ഫൈനല്‍ ബര്‍ത്തിനും ശേഷം ഇന്ത്യന്‍ ഹോക്കിക്ക് അഭിമാനിക്കാവുന്ന മുഹൂര്‍ത്തമായി കൗണ്ടനില്‍.
ഉറിയില്‍ പിടഞ്ഞുവീണ ഇന്ത്യന്‍ സൈനികര്‍ക്കായി ജയിക്കുമെന്ന പ്രതിജ്ഞയോടെയായിരുന്നു ശ്രീജേഷും സംഘവും മലേഷ്യയിലേക്ക് പറന്നത്. റൗണ്ട് റോബില്‍ ലീഗില്‍ പാകിസ്താനുമായി ഏറ്റുമുട്ടിയപ്പോള്‍ 3-2ന്‍െറ ജയവുമായി വാക്കുപാലിച്ചു. പാരമ്പര്യ വൈരികള്‍ ഫൈനലില്‍ വീണ്ടും മുഖാമുഖമത്തെിയപ്പോഴും രാജ്യം കാത്തിരുന്നത് അതേഫലം തന്നെ. ഒടുവില്‍ ജവാന്മാര്‍ക്കും രാജ്യത്തിനും മികച്ചൊരു ദീപാവലി സമ്മാനമായി കിരീടമത്തെി.
2014 ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസ് ഫൈനലിനുശേഷം ഇന്ത്യയും പാകിസ്താനും ആദ്യമായാണ് കലാശപ്പോരാട്ടത്തില്‍ മുഖാമുഖമത്തെിയത്.
അടിമുടി ആക്രമണം
ആക്രമണമായിരുന്നു തുടക്കം മുതലേ ഇന്ത്യന്‍ നയം. രണ്ടാം മിനിറ്റില്‍ അഫാന്‍ യൂസുഫിന്‍െറ ഷോട്ട് വഴിമാറിയത് തലനാരിഴ വ്യത്യാസത്തിന്. ആദ്യ ക്വാര്‍ട്ടറില്‍ ഒരിക്കല്‍കൂടി ഇന്ത്യ എതിര്‍പാളയത്തില്‍ അപകടംവിതച്ചു. പാകിസ്താനാവട്ടെ തിരിച്ച് ഒരുതവണ മാത്രം. രണ്ടാം ക്വാര്‍ട്ടറിലെ മൂന്നാം മിനിറ്റില്‍തന്നെ ഇന്ത്യ വലകുലുക്കി. രമണ്‍ദീപെടുത്ത പെനാല്‍റ്റി കോര്‍ണര്‍ കിക്ക് തെല്ലുപിഴവില്ലാതെ രുപീന്ദര്‍ വലയിലാക്കി. 23ാം മിനിറ്റില്‍ സര്‍ദാര്‍ സിങ്ങും രമണ്‍ദീപും നടത്തിയ സുന്ദരമായ മുന്നേറ്റത്തിന് അഫാന്‍ യൂസുഫ് സ്റ്റിക്ക്വെച്ചതോടെ ഇന്ത്യക്ക് 2-0 ലീഡ്. ആഘോഷത്തിന് അധികം ദൈര്‍ഘ്യമില്ലായിരുന്നു. 26ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി മുഹമ്മദ് അലീം ബിലാല്‍ പാകിസ്താനെ തിരിച്ചത്തെിച്ചു. ആദ്യ പകുതി പിരിഞ്ഞത് 2-1ന്. മൂന്നാം ക്വാര്‍ട്ടറില്‍ അലി ഹസന്‍െറ ഗോളിലൂടെ പാകിസ്താന്‍ സമനില പിടിച്ചതോടെ കളി വീണ്ടും മുറുകി. ഇതിനിടെ 39ാം മിനിറ്റില്‍ സര്‍ദാര്‍ സിങ്ങിന്‍െറ ഗോള്‍ വിഡിയോ റഫറലിലൂടെ നിഷേധിക്കപ്പെട്ടു. ഒടുവിലാണ് 51ാം മിനിറ്റില്‍ തിമ്മയ്യ വിജയമത്തെിച്ചത്. അതേ ലീഡില്‍ തൂങ്ങി ഇന്ത്യ കിരീടവുമടിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockey
News Summary - asian champions trophy hocky
Next Story