കോമൺവെൽത്ത് ഗെയിംസ് ഹോക്കി: ശ്രീജേഷ് ഇന്ത്യൻ ടീമിൽ
text_fieldsന്യൂഡൽഹി: മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷിനെ ഉൾപ്പെടുത്തി കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ ടീമിൽനിന്ന് മുൻ നായകൻ സർദാർ സിങ്ങിനെ ഒഴിവാക്കി. കാൽമുട്ടിലെ പരിക്കു കാരണം ദീർഘകാലം ടീമിന് പുറത്തായിരുന്ന ശ്രീജേഷ് കഴിഞ്ഞ ന്യൂസിലൻഡ് പര്യടനത്തിൽ ഇടംപിടിച്ചിരുന്നു. 2017 അസ്ലൻഷാ ചാമ്പ്യൻഷിപ്പിനിടെയായിരുന്നു മുൻ നായകൻകൂടിയായ ശ്രീജേഷിന് പരിക്കേറ്റത്.
ഏപ്രിൽ നാലിന് ആസ്ട്രേലിയയിലെ ഗോൾഡ്കോസ്റ്റിൽ ആരംഭിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ പൂൾ ‘ബി’യിൽ പാകിസ്താൻ, മലേഷ്യ, വെയിൽസ്, ഇംഗ്ലണ്ട് എന്നിവർക്കൊപ്പമാണ് ഇന്ത്യ. മൻപ്രീത് സിങ്ങാണ് ക്യാപ്റ്റൻ. ചിഗ്ലൻസേന വൈസ് ക്യാപ്റ്റൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.