ആസ്ട്രേലിയക്കാരൻ ഗ്രഹാം റീഡ്സ് ഇന്ത്യൻ ഹോക്കി ടീം കോച്ച്
text_fieldsന്യൂഡൽഹി: ആസ്ട്രേലിയക്കാരനായ ഗ്രഹാം റീഡ്സ് ഇന്ത്യൻ പുരുഷ ഹോക്കി ടീം കോച്ചായി നിയമിതനായി. റീഡിെൻറ 2020 വര െയുള്ള നിയമനത്തിന് സ്പോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യ (സായ്) അംഗീകാരം നൽകി. ഹോക്കി ഇന്ത്യ റീഡിെൻറ പേര് സായിക്ക് നിർദേശിച്ചതോടെ തന്നെ നിയമനത്തിെൻറ കാര്യത്തിൽ തീരുമാനമായിരുന്നു. അടുത്ത വർഷം അവസാനം വരെയുള്ള കരാർ പ്രകടനത്തിെൻറ അടിസ്ഥാനത്തിൽ ഹോക്കി ലോകകപ്പ് നടക്കുന്ന 2022 വരെ നീട്ടിയേക്കും. ഒളിമ്പിക് യോഗ്യതയാകും റീഡിനുമുന്നിലുള്ള പ്രധാന കടമ്പ.
റീഡ്സ് ഉടൻതന്നെ ബംഗളൂരുവിലെ ദേശീയ ക്യാമ്പിനോെടാപ്പം ചേരും. കഴിഞ്ഞ വർഷം ഭുവനേശ്വറിൽ നടന്ന ഹോക്കി ലോകകപ്പിൽ സെമി കാണാതെ പുറത്തായതിനുപിന്നാലെ കോച്ച് ഹരേന്ദ്ര സിങ്ങിനെ പുറത്താക്കിയിരുന്നു.
1992ലെ ബാഴ്സലോണ ഒളിമ്പിക് വെള്ളിമെഡൽ ജേതാവും 1984,1985, 1989, 1990 വർഷങ്ങളിൽ ചാമ്പ്യൻസ് ട്രോഫിയിൽ മുത്തമിട്ട ആസ്ട്രേലിയൻ ടീം അംഗം കൂടിയാണ് റീഡ്സ്. 130 മത്സരങ്ങളിൽ ദേശീയ കുപ്പായമണിഞ്ഞു. 2009ൽ ഒാസീസിെൻറ അസിസ്റ്റൻറ് കോച്ചായി നിയമിതനായി. പിന്നീട് മുഖ്യ കോച്ചായി ഉയർന്ന റീഡ്സിനുകീഴിൽ ആസ്ട്രേലിയ 2012ലെ ചാമ്പ്യൻസ് ട്രോഫി കിരീടമുയർത്തി. 2018ൽ ഹോക്കി ലോകകപ്പിൽ റണ്ണേഴ്സ് അപ്പായ നെതർലൻഡ്സ് ടീമിെൻറ സഹപരിശീലകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.