ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി: ചൈനയെ വീഴ്ത്തി ഇന്ത്യൻ വനിതകൾ ജേതാക്കൾ
text_fieldsസിംഗപ്പൂര്‍: ഏഷ്യന്‍ ഹോക്കിയിലെ മേധാവിത്വം അരക്കിട്ടുറപ്പിച്ച് പുരുഷന്മാര്‍ക്കുപിന്നാലെ വനിതകളും ഏഷ്യന്‍ ചാമ്പ്യന്‍ ട്രോഫി കിരീടം ഇന്ത്യയിലത്തെിച്ചു. അവസാനനിമിഷംവരെ ആവേശംനിറഞ്ഞുനിന്ന മത്സരത്തില്‍ ചൈനീസ് വന്മതില്‍ 2-1ന് തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ ആദ്യമായി ഏഷ്യന്‍ ഹോക്കി കിരീടമുയര്‍ത്തിയത്.
ലീഗ് റൗണ്ടിലെ അവസാനമത്സരത്തില്‍ 2-3ന് തോറ്റതിന്‍െറ കണക്കുതീര്‍ത്ത പ്രകടനത്തിലൂടെയായിരുന്നു ഇന്ത്യന്‍ വനിതകളുടെ കീരീടധാരണം. ഹൂട്ടറിന് (ഫൈനല്‍ വിസില്‍) 20 സെക്കന്‍ഡുകള്‍ ശേഷിക്കെ അവസാന ക്വാര്‍ട്ടറില്‍ ദീപിക തൊടുത്ത ഷോട്ടിലാണ് ചൈന തകര്‍ന്നുവീണത്. ഒന്നാം ക്വാര്‍ട്ടറിലെ 13ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റി ദീപ് ഗ്രേസ് എക്കയിലൂടെ (1-0) ഇന്ത്യയാണ് ആദ്യ മുന്നേറ്റം നടത്തിയത്. ചൈനയുടെ ആക്രമണമുന്നേറ്റത്തെ അതേ ശൈലിയില്‍ നേരിട്ട് ലീഡുയര്‍ത്താന്‍ രണ്ടാം ക്വാര്‍ട്ടറില്‍ കഠിനശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. എന്നാല്‍, ശക്തമായ തിരിച്ചുവരവ് നടത്തിയ ചൈന മൂന്നാം ക്വാര്‍ട്ടറില്‍ ഷേങ് മെങ് ലിങ്ങിലൂടെ ഒപ്പമത്തെി (1-1).
ആക്രമണവും പ്രതിരോധവും സമാസമം പുറത്തെടുത്ത് ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറിയ നാലാം ക്വാര്‍ട്ടറിലെ അവസാനനിമിഷത്തില്‍ പെനാല്‍റ്റി കോര്‍ണറില്‍നിന്ന് തിരികെയത്തെിയ പന്ത് വീണ്ടും ഗോള്‍മുഖം ലക്ഷ്യമിട്ട് ദീപികയുടെ സ്റ്റിക്ക് തൊടുത്തപ്പോള്‍ ഗോള്‍വലയില്‍ പ്രകമ്പനം തീര്‍ത്തത് ഇന്ത്യന്‍ ആരവം (2-1). ആദ്യമായാണ് ഇന്ത്യന്‍ വനിതാ ടീം ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളാവുന്നത്. രണ്ടുതവണ ദക്ഷിണ കൊറിയ ചാമ്പ്യന്മാരായപ്പോള്‍ ജപ്പാന്‍ ഒരുതവണ കിരീടം നേടി. വന്ദന കത്താരിയയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യക്കായി ആദ്യ ഇലവനില്‍ നവ്ജോത് കൗര്‍, ദീപ് ഗ്രേസ് എക്ക, മോണിക്ക, നിക്കി പ്രധാന്‍, അനുരാധ ദേവി തോക്ചോം, രജനി എറ്റിമര്‍പു, പൂനം റാണി, ദീപിക, സുനിത ലാക്ര, റാണി എന്നിവരാണ് ഇറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.