മറിയാമ്മ കോശി രാജിവെച്ചു; രജീന്ദർ സിങ് ഹോക്കി ഇന്ത്യ പ്രസിഡൻറ്
text_fieldsന്യൂഡൽഹി: ഹോക്കി ഇന്ത്യ പ്രസിഡൻറ് പദവിയിൽനിന്ന് മലയാളിയായ മറിയാമ്മ കോശി രാജിവെച്ചു. 2016 നവംബറിൽ നരിന്ദർബത്ര ഇൻറർനാഷനൽ ഹോക്കി ഫെഡറേഷൻ അധ്യക്ഷനായിപ്പോയ ഒഴിവിലാണ് കേരള ഹോക്കി പ്രതിനിധിയായ മറിയാമ്മ കോശി ഹോക്കി ഇന്ത്യയുടെ അധ്യക്ഷസ്ഥാനമേറ്റെടുത്തത്.
രണ്ടുവർഷം സ്ഥാനത്ത് തുടർന്ന് ഇവർ രാജിവെച്ചൊഴിയുകയായിരുന്നു. ഇതോടെ, ജമ്മു-കശ്മീരിൽനിന്നുള്ള രജീന്ദർ സിങ്ങിനെ പ്രസിഡൻറായി തെരഞ്ഞെടുത്തു. 2010ൽ വിദ്യ സ്റ്റോക്സ് രാജിവെച്ചപ്പോഴാണ് മറിയാമ്മ കോശി ആദ്യമായി ഹോക്കി ഇന്ത്യ ഇടക്കാല പ്രസിഡൻറാവുന്നത്. 2012 മുതൽ 2014വരെ സ്ഥിരം പ്രസിഡൻറായി. പിന്നീട് സീനിയർ വൈസ് പ്രസിഡൻറായ ഇവർ 2016 നവംബറിൽ വീണ്ടും സ്ഥാനമേറ്റു. തിരുവല്ല മല്ലപ്പള്ളി കീഴാവായ്പൂര് വലിയമണ്ണിൽ ചാക്കോയുടെ മകളായ മറിയാമ്മ ദേശീയതലത്തിൽ കേരളത്തിനായി കളിച്ചിരുന്നു. ഭർത്താവ് പരേതനായ കോശി മാത്യുവിെൻറ പ്രേരണയിലാണ് ഹോക്കി സംഘാടനത്തിലെത്തുന്നത്. 2000ൽ കേരള ഹോക്കി പ്രസിഡൻറായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.