ഹോക്കി പരമ്പര: ഇന്ത്യക്ക് വിജയത്തുടക്കം
text_fieldsബംഗളൂരു: ന്യൂസിലൻഡിനെതിരായ ഹോക്കി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് വിജയം. 4-2നായിരുന്നു ഇന്ത്യയുടെ വിജയം. രണ്ട് ഗോളുകൾ നേടിയ രൂപീന്ദർ പാൽ സിങ് (2, 34), മന്ദീപ് സിങ് (15), ഹർമൻപ്രീത് സിങ് (38) എന്നിവരാണ് ഇന്ത്യയുടെ ഗോളുകൾ നേടിയത്.
കിവീസിെൻറ രണ്ട് ഗോളുകളും സ്റ്റീഫൻ ജെന്നസിെൻറ (26, 55) വകയായിരുന്നു. മത്സരത്തിെൻറ തുടക്കത്തിൽതന്നെ നേടിയെടുത്ത പെനാൽറ്റി കോർണറിൽനിന്നായിരുന്നു ഇന്ത്യയുടെ ആദ്യ ഗോൾ. ടീമിലേക്ക് തിരിച്ചെത്തിയ രൂപീന്ദർ പാലിെൻറ ഡ്രാഗ് ഫ്ലിക് ന്യൂസിലൻഡ് ഗോളി റിച്ചാർഡ് ജോയ്സിനെ മറികടന്ന് ഗോളിലെത്തി.
15ാം മിനിറ്റിൽ ഇന്ത്യ ലീഡുയർത്തി. മൻപ്രീത് സിങ്ങിെൻറ ക്രോസിൽ ഡിഫ്ലക്ഷനിലൂടെ മന്ദീപ് സിങ്ങാണ് ലക്ഷ്യംകണ്ടത്. 26ാം മിനിറ്റിൽ ജെന്നസിെൻറ ആദ്യ ഗോളിലൂടെ ന്യൂസിലൻഡ് ലീഡ് കുറച്ചെങ്കിലും 34, 38 മിനിറ്റുകളിൽ ഗോളുകളുമായി ഇന്ത്യ ജയമുറപ്പിച്ചു.
ആദ്യം രൂപീന്ദർ പാലിെൻറ രണ്ടാം പെനാൽറ്റി കോർണർ ഗോൾ, പിന്നാലെ പെനാൽറ്റി കോർണർ ഇംപ്രൊവൈസേഷനിലൂടെ ഹർമൻപ്രീതിെൻറ ഗോൾ. അവസാനഘട്ടത്തിൽ ജെന്നസിെൻറ രണ്ടാം ഗോളിലൂടെ ന്യൂസിലൻഡ് പരാജയഭാരം കുറച്ചെങ്കിലും കാര്യമുണ്ടായില്ല. പരമ്പരയിലെ രണ്ടാം മത്സരം ശനിയാഴ്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.