ഹോക്കി ഇതിഹാസം ബൽബീർ സിങ് അന്തരിച്ചു
text_fieldsമൊഹാലി: ഇന്ത്യയുടെ ഹോക്കി ഇതിഹാസം ബൽബീർ സിങ് സീനിയർ അന്തരിച്ചു. 96 വയസായിരുന്നു. ഇന്ത്യക്ക് മൂന്ന് ഒളിമ്പിക് സ്വർണം നേടി റെക്കോർഡ് നേടിയ ഇതിഹാസ താരത്തെ രാജ്യം കണ്ട മികച്ച ഹോക്കി താരമായാണ് കണക്കാക്കുന്നത്.
ഛണ്ഡീഗഢിലെ ആശുപത്രിയിൽ തിങ്കളാഴ്ച പുലർെച്ച ആറരയോടെയായിരുന്നു അന്ത്യം. മേയ് എട്ടിനാണ് ഇദ്ദേഹത്തെ ന്യൂമോണിയയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് മൊഹാലി ഫോർട്ടിസ് ആശുപത്രി ഡയറക്ടർ അഭിജിത് സിങ് അറിയിച്ചു.
ഒളിമ്പിക്സ് ഹോക്കി ഫൈനലിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ റെക്കോർഡ് ബൽബീറിനാണ്. 1952 ലെ ഹെൽസിങ്കി ഒളിമ്പിക്സ് ഫൈനലിലാണ് ബൽബീർ അഞ്ച് ഗോൾ നേടി റെക്കോർഡിട്ടത്. 1948 ലണ്ടൻ, 1952 ഹെൽസിങ്കി ഒളിമ്പിക്സ്, 1956 മെൽബൺ ഒളിമ്പിക്സുകളിലാണ് സ്വർണം നേടിയത്. ഹെൽസിങ്കി ഒളിമ്പിക്സിൽ ടീമിെൻറ ഉപനായകനും മെൽബണിൽ നായകനുമായിരുന്നു ബൽബീർ. ഹെൽസിങ്കി ഒളിമ്പിക്സിൽ അത്ലറ്റുകളുടെ മാർച്ച് പാസ്റ്റിൽ ഇന്ത്യയുടെ പതാകയേന്തുകയും ചെയ്തു.
1958ല്‍ ഏഷ്യന്‍ ഗെയിംസില്‍ വെള്ളിമെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന ബൽബീർ വിരമിച്ചശേഷം പരിശീലക വേഷം അണിഞ്ഞു. ബല്‍ബീര്‍ പരിശീലിപ്പിച്ച ടീമാണ് 1971ല്‍ ലോകകപ്പ് സ്വര്‍ണവും 1975ല്‍ വെങ്കലവും നേടിയത്. 1957ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 2015ല്‍ ധ്യാന്‍ചന്ദ് പുരസ്‌കാരവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.