കലിംഗയിൽ ഉഗ്രപോരാട്ടം
text_fieldsഭുവനേശ്വർ: ലോകകപ്പ് ഹോക്കിയിൽ 43 വർഷത്തിനു ശേഷം ഒരു സെമിഫൈനൽ പ്രവേശം എന്ന സ്വപ് നവുമായി ഇന്ത്യ ഇന്നിറങ്ങുന്നു. കലിംഗ സ്റ്റേഡിയത്തിലെ ക്വാർട്ടർപോരാട്ടത്തിൽ നെ തർലൻഡ്സാണ് എതിരാളി. എന്നാൽ, ചരിത്രവും മുൻകാല കണക്കുകളുമെല്ലാം ഇന്ത്യക്ക് എതി രാണ്. 1975ൽ മലേഷ്യൻ മണ്ണിൽവെച്ച് ആദ്യമായി ലോകകിരീടം ചൂടിയശേഷം ഇന്ത്യ വിശ്വപോരാട് ടത്തിെൻറ അവസാന നാലിൽപോലും ഇടംപിടിച്ചിട്ടില്ല. മാത്രമല്ല, ഇന്നത്തെ എതിരാളികളായ നെതർലൻഡ്സിനെതിരെ ഇതുപോലൊരു ടൂർണമെൻറിൽ ജയിച്ചിട്ടില്ലെന്ന ഒാർമപ്പെടുത്തലുകളും മറുവശത്ത്.
പ്രതികൂലമായ വെല്ലുവിളികൾക്കിടെയാണ് സ്വന്തം മണ്ണിൽ കപ്പ് എന്ന സ്വപ്നത്തിലേക്ക് ഹരേന്ദ്രസിങ്ങിെൻറയും സംഘത്തിെൻറയും യാത്ര. നിലവിലെ ഫോമിൽ ഡച്ചുകാരെ വീഴ്ത്തുകയെന്നത് ഇന്ത്യക്ക് വലിയ വെല്ലുവിളിയല്ല. അവർ നാലും, ഇന്ത്യ അഞ്ചും റാങ്കിലാണിപ്പോൾ. ഗോളടിക്കാനുള്ള മികവിലും സ്ഥിരതയിലുമെല്ലാം ഒാറഞ്ചിനേക്കാൾ വീര്യവും ഇന്ത്യക്കുണ്ട്. പക്ഷേ, നിർണായക പോരാട്ടങ്ങളിൽ അടിതെറ്റുന്നവരെന്ന പതിവാണ് പേടിപ്പിക്കുന്നത്. നേരേത്ത ലോകകപ്പിൽ ആറു തവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ അഞ്ചിലും ജയം നെതർലൻഡ്സിനായിരുന്നു. ഒരു വട്ടം സമനിലയിൽ പിരിഞ്ഞു. ആകെ 105 തവണ പരസ്പരം കളിച്ചപ്പോൾ 48ൽ നെതർലൻഡ്സും 33ൽ ഇന്ത്യയും ജയിച്ചു. ബാക്കി 24 കളികൾ സമനിലയിൽ പിരിഞ്ഞു.
പൂൾ സിയിൽനിന്ന് ഒന്നാം സ്ഥാനക്കാരായി നേരിട്ട് ക്വാർട്ടർ യോഗ്യത നേടിയവരാണ് ഇന്ത്യയെങ്കിൽ ‘ഡി’യിൽ ജർമനിക്കു പിന്നിൽ രണ്ടാമതായിരുന്ന നെതർലൻഡ്സ് ക്രോസ് ഒാവറിൽ കാനഡയെ 5-0ത്തിന് തോൽപിച്ചാണ് അവസാന എട്ടു പേരുടെ പോരാട്ടത്തിന് േയാഗ്യത നേടിയത്. ആതിഥേയരെന്ന മുൻതൂക്കവും തോൽക്കാതെയുള്ള കുതിപ്പും ഇന്ത്യക്ക് ആത്മവിശ്വാസം സൃഷ്ടിക്കുന്നു. എന്നാൽ, പെനാൽറ്റി കോർണറുകൾ നേരിട്ട് ഗോളാക്കാൻ പാടുപെടുന്നതാണ് ക്യാപ്റ്റൻ മൻപ്രീതിനെയും കോച്ചിനെയും ടെൻഷനടിപ്പിക്കുന്നത്. പരിചയസമ്പത്താണ് ഡച്ചിെൻറ മിടുക്ക്.
ക്യാപ്റ്റൻ ബില്ലി ബാകർ, സിവ് വാൻ ആസ്, ജെറോൻ ഹെർട്സ്ബർഗർ, മിർകോ പ്രുസർ, റോബർട്ട് കെംപർമാൻ, തിയറി ബ്രിങ്ക്മാൻ എന്നിവരുടെ പരിചയസമ്പത്ത് ഇന്ത്യ ഭയക്കണം. എങ്കിലും വേഗമേറിയ ആക്രമണത്തിൽ ഇന്ത്യയും മോശക്കാരല്ല. തുല്യശക്തികൾ ജീവന്മരണ പോരാട്ടത്തിൽ മുഖാമുഖമെത്തുേമ്പാൾ കലിംഗയിൽ തീപ്പൊരി ചിതറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.