അസ്ലൻ ഷാ ഹോക്കി; ഷൂട്ടൗട്ടിൽ ഇന്ത്യക്ക് കിരീടനഷ്ടം
text_fieldsഇപോ (മലേഷ്യ): അസ്ലൻ ഷാ ഹോക്കി ഫൈനലിൽ ദക്ഷിണ കൊറിയക്ക് മുന്നിൽ കീഴടങ്ങിയ ഇന്ത്യ ക ിരീടം കൈവിട്ടു. തോൽവിയറിയാതെ കുതിച്ച്, ലീഗ് റൗണ്ടിൽ ഒന്നാമതായ ഇന്ത്യ പെനാൽറ്റി ഷൂ ട്ടൗട്ടിലാണ് വീണത്. നിശ്ചിത സമയത്ത് 1-1നായിരുന്നു കളി പിരിഞ്ഞത്. ഷൂട്ടൗട്ടിൽ കൊറിയ 2-4ന് ജയിച്ച് നാലാം കിരീടമണിഞ്ഞു.
കളിയുടെ ഒമ്പതാം മിനിറ്റിൽ സിമ്രൻജീത് സിങ്ങിെൻറ ഗോളിലൂടെ ഇന്ത്യ ലീഡ് നേടിയെങ്കിലും പിന്നീട് സ്കോർ ചെയ്യാനായില്ല. അതേസമയം, അവസാന ക്വാർട്ടറിലെ രണ്ടാം മിനിറ്റിൽ കൊറിയ തിരിച്ചടിച്ച് ഒപ്പമെത്തി. ഇതോടെ മത്സരം ഷൂട്ടൗട്ടിൽ. ഇവിടെ, ഇന്ത്യയുടെ ബിരേന്ദ്ര ലക്രയും വരുൺ കുമാറും ലക്ഷ്യംകണ്ടെങ്കിലും സുമിതിനും സുമിത് ജൂനിയറിനും വലകുലുക്കാനായില്ല. എന്നാൽ, കൊറിയയുടെ അഞ്ചിൽ നാല് ഷോട്ടും വലയിലെത്തി. പി.ആർ. ശ്രീജേഷിന് പകരം യുവതാരമായ കിഷൻ പതകായിരുന്നു ഇന്ത്യൻ ഗോൾ കീപ്പർ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.