ലോകകപ്പ് േഹാക്കി: ഗ്രൂപ് റൗണ്ടിൽ ഇന്ത്യ ബെൽജിയത്തിനൊപ്പം
text_fieldsന്യൂഡൽഹി: 16 ടീമുകൾ മാറ്റുരക്കുന്ന ലോകകപ്പ് ഹോക്കിക്ക് നവംബർ 28 മുതൽ ഒഡിഷയിലെ ഭുവനേശ്വർ വേദിയാവും. നാല് ടീമുകൾ വീതം നാല് ഗ്രൂപ്പുകളിലായാണ് ആദ്യ റൗണ്ട് മത്സരം. പൂൾ സിയിൽ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാക്കളായ ബെൽജിയത്തിനൊപ്പമാണ് ഇന്ത്യ.
നവംബർ 28 മുതൽ ഡിസംബർ 16 വരെയാണ് ടൂർണമെൻറ്. വൈകീട്ട് അഞ്ചിനും ഏഴിനുമാണ് മത്സരങ്ങൾ. ഒാരോ ഗ്രൂപ്പിലെയും ചാമ്പ്യന്മാർ നേരിട്ട് ക്വാർട്ടറിലെത്തും. ഒാരോ ഗ്രൂപ്പിലെയും രണ്ടും മൂന്നും സ്ഥാനക്കാർ േപ്ലഒാഫിൽ പരസ്പരം മത്സരിച്ച് ജയിച്ചു വേണം മുന്നേറാൻ.
പൂളുകൾ ഇങ്ങനെ:
എ: അർജൻറീന, ന്യൂസിലൻഡ്, സ്പെയിൻ, ഫ്രാൻസ്
ബി: ആസ്ട്രേലിയ, ഇംഗ്ലണ്ട്, അയർലൻഡ്, ചൈന
സി: ബെൽജിയം, ഇന്ത്യ, കാനഡ, ദക്ഷിണാഫ്രിക്ക
ഡി: നെതർലൻഡ്സ്, ജർമനി, മലേഷ്യ, പാകിസ്താൻ
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.