അസ്ലൻഷാ ഹോക്കി: ഇന്ത്യക്ക് ബ്രിട്ടീഷ് ടൈ
text_fieldsഇപ്പോ (മലേഷ്യ): 26ാമത് സുൽത്താൻ അസ്ലൻഷാ ഹോക്കി ചാമ്പ്യൻഷിപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യക്ക് സമനില. രണ്ട് പകുതിയുടെയും ആദ്യത്തിൽ നേടിയ ഗോളുമായി ലീഡ് ചെയ്ത ഇന്ത്യക്കെതിരെ തിരിച്ചടിച്ച് ബ്രിട്ടനാണ് സമനില പിടിച്ചത്. കളിയുടെ രണ്ടാം ക്വാർട്ടറിലെ 19ാം മിനിറ്റിൽ പെനാൽറ്റി കോർണർ ഷോട്ട് വഴിതിരിഞ്ഞെത്തിയപ്പോൾ അക്ഷദീപ് സിങ്ങാണ് ഇന്ത്യയെ ആദ്യം മുന്നിലെത്തിച്ചത്. പെനാൽറ്റി കോർണർ ഷോട്ട് ബ്രിട്ടീഷ് ഗോളിയുടെ പാഡിൽ തട്ടിതെറിച്ചപ്പോൾ കാത്തിരുന്ന അക്ഷദീപ് വലകുലുക്കി. എന്നാൽ, ആദ്യ പകുതി പിരിയും മുേമ്പ (25ാം മിനിറ്റ്) ബ്രിട്ടൻ ഫീൽഡ് ഗോളിലൂടെ മടക്കി. 90 ഡിഗ്രിയിൽ തെറിച്ചെത്തിയ പാസിൽ ടോം കാഴ്സൻ ബ്രിട്ടനെ ഒപ്പമെത്തിച്ചു.
വിജയ ഗോളിനായി പൊരുതിയ ഇന്ത്യയെ മൂന്നാം ക്വാർട്ടറിൽ വരിഞ്ഞുകെട്ടിയാണ് ബ്രിട്ടൻ കളി നിയന്ത്രിച്ചത്. പക്ഷേ, അവസാന ക്വാർട്ടർ തുടങ്ങി, ഒരു മിനിറ്റിനകം സമനിലമുറിഞ്ഞു. 46ാം മിനിറ്റിൽ മന്ദീപിെൻറ കരവിരുത് തുടിച്ചുനിന്ന ഗോൾ. സുനിലിനൊപ്പം ചേർന്ന് നടത്തിയ മുേന്നറ്റം, എതിരാളിയുടെ പ്രതിരോധ സാധ്യത പൊളിച്ച് വലയിലേക്ക് കയറുകയായിരുന്നു. വിജയമുറപ്പിച്ച് കളിച്ച ഇന്ത്യക്ക് ആശ്വസിക്കാൻ വകയുണ്ടായില്ല. 52ാം മിനിറ്റിൽ അലൻ ഫോർസിതിെൻറ ഫീൽഡ് ഗോളിലൂടെ ബ്രിട്ടൻ വീണ്ടും സമനില കെട്ടി. ശേഷിച്ച എട്ട് മിനിറ്റിൽ അക്ഷദീപും മൻപ്രീത് സിങ്ങും രുപീന്ദർ പാലും പൊരുതിയെങ്കിലും ഇംഗ്ലീഷുകാരുടെ ‘ടൈ’ പൊട്ടിക്കാനായില്ല. ഗോൾവലക്കു കീഴെ മലയാളി ക്യാപ്റ്റൻ പി.ആർ. ശ്രീജേഷ് മികച്ച ഫോമിലായിരുന്നു.
2010ന് ശേഷം ആദ്യ കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ ഇന്ന് മുൻ ചാമ്പ്യന്മാരായ ന്യൂസിലൻഡിനെ നേരിടും. നിലവിലെ റണ്ണർഅപ്പ് കൂടിയാണ് ഇന്ത്യ. മലേഷ്യ, നിലവിലെ ജേതാക്കളായ ആസ്ട്രേലിയ, ന്യൂസിലൻഡ്, ജപ്പാൻ എന്നിവരാണ് മറ്റ് ടീമുകൾ. റൗണ്ട് റോബിൻ അടിസ്ഥാനത്തിലെ മത്സരത്തിൽ നിന്നും ആദ്യ രണ്ടുപേർ ഫൈനലിന് യോഗ്യത നേടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.