Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_right​ഏഷ്യ കപ്പ്​ ഹോക്കി:...

​ഏഷ്യ കപ്പ്​ ഹോക്കി: മലേഷ്യയെ തകർത്ത്​​ ഇന്ത്യ ഒന്നാമത്​ (6-2)

text_fields
bookmark_border
​ഏഷ്യ കപ്പ്​ ഹോക്കി: മലേഷ്യയെ തകർത്ത്​​ ഇന്ത്യ ഒന്നാമത്​ (6-2)
cancel

ധാക്ക: ഏഷ്യ കപ്പ്​ ഹോക്കിയിൽ മലേഷ്യ​െയ തോൽപിച്ച്​ സൂപ്പർ ഫോറിൽ ഇന്ത്യ ഒന്നാമത്​. നിർണായക മത്സരത്തിൽ മലേഷ്യയെ 6-2ന്​ തകർത്തു വിട്ടാണ്​ ടൂർണമ​െൻറിൽ അപരാജിതരായി ഇന്ത്യ കുതിക്കുന്നത്​. ഒരു പെനാൽറ്റി ഗോളും അഞ്ചു ഫീൽഡ്​ ഗോളുമായാണ്​ മലേഷ്യയുടെ കഥ കഴിച്ചത്​. ഇതോടെ, അസ്​ലൻഷാ കപ്പിലും ഹോക്കി ലോക ലീഗ്​ സെമിഫൈനലിലും ഇന്ത്യയെ തോൽപിച്ചതിന്​ മലേഷ്യയോട്​ കണക്കുതീർത്തു. ​

സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ മലേഷ്യക്കെതിരെ അറ്റാക്കിങ്ങായിരുന്നു ഇന്ത്യയുടെ തന്ത്രം. കുറുകിയ പാസുകളും വൺ^ടെച്ച്​ ഡെലിവറികളുമായി മലേഷ്യൻ ഗോൾമുഖത്ത്​ ഇന്ത്യ തുടക്കം മുതലെ ഭീതിവിതച്ചു. ആകാശ്​ ദീപാണ് (15ാം മിനിറ്റ്​) ​േഗാൾ വേട്ടക്ക്​ തുടക്കമിട്ടത്​. ഹർമൻപ്രീത്​ സിങ്​(19ാം മിനിറ്റ്​), എസ്​.കെ. ഉത്തപ്പ (24), ഗുർജന്ദ്​ സിങ്​ (33), എസ്​.വി. സുനിൽ (40), സർദാർ സിങ്​ (60) എന്നിവർ ചേർന്ന്​ പട്ടിക തികച്ചു. അതിനിടക്ക്​ റാസി റഹീം (50) റമദാൻ റോസ്​ലി (59) എന്നിവരി​ലൂടെ ​മലേഷ്യ തിരിച്ചുവരാൻ ശ്രമം നടത്തിയെങ്കിലും വൈകിയിരുന്നു. ​ 

 ഒരു ജയവും ഒരു സമനിലയുമായി നാലു പോയ​േൻറാടെ സൂപ്പർ ​േഫാറിൽ ഇന്ത്യ ഒന്നാം സ്​ഥാനത്താണ്​. സൂപ്പർ ഫോറിലെ ആദ്യ രണ്ടു സ്​ഥാനക്കാർ ഫൈനലിൽ പ്രവേശിക്കും. പാകിസ്​താനെതിരെയാണ്​ ഇന്ത്യയുടെ അടുത്ത മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockeymalayalam newssports newsasia cup hockeyIndia vs Malaysia
News Summary - India vs Malaysia, Asia Cup hockey -Sports news
Next Story