Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightലോക ഹോക്കി ലീഗ്​...

ലോക ഹോക്കി ലീഗ്​ സെമിഫൈനൽ: വീണ്ടും ഇന്ത്യ-പാക്​ പോരാട്ടം

text_fields
bookmark_border
ലോക ഹോക്കി ലീഗ്​ സെമിഫൈനൽ: വീണ്ടും ഇന്ത്യ-പാക്​ പോരാട്ടം
cancel

ലണ്ടൻ: ലോക ഹോക്കി ലീഗ്​ സെമിഫൈനൽ ടൂർണമ​െൻറിൽ സെമി കാണാതെ പുറത്തായ ഇന്ത്യ അഞ്ചുമുതൽ എട്ടുവരെ സ്​ഥാനക്കാരെ നിശ്ചയിക്കുന്നതിനായുള്ള പോരാട്ടത്തിൽ ശനിയാഴ്​ച പാകിസ്​താനെതിരെ കളത്തിലിറങ്ങും. ക്വാർട്ടറിൽ ഇന്ത്യ 2-3ന്​ മലേഷ്യയോട്​ തോറ്റപ്പോൾ പാകിസ്​താൻ 1^-3ന്​ അർജൻറീനയോട്​ കീഴടങ്ങുകയായിരുന്നു. സെമിയിലെത്താതെ മടങ്ങിയെങ്കിലും ഇന്ത്യക്ക്​ ഇത്തവണത്തെ ലോക ഹോക്കി ലീഗ്​ ​ൈഫനൽ ടൂർണമ​െൻറും അടുത്തവർഷം നടക്കുന്ന ലോകകപ്പും നഷ്​ടമാവില്ല. രണ്ടു ടൂർണമ​െൻറുകൾക്കും ആതിഥ്യം വഹിക്കുന്നത്​ ഇന്ത്യയാണെന്നതിനാലാണിത്​.

ലോക റാങ്കിങ്ങിൽ കാര്യമായ വ്യത്യാസമുണ്ടെങ്കിലും മലേഷ്യ പലപ്പോഴും ഇന്ത്യക്ക്​ കടുത്ത എതിരാളികളാണ്​. രണ്ടു മാസത്തിനിടെ രണ്ടാം തവണയാണ്​ ഇന്ത്യ, മലേഷ്യയോട്​ തോൽക്കുന്നത്​. കഴിഞ്ഞമാസം സുൽത്താൻ അസ്​ലൻഷാ കപ്പിലായിരുന്നു ആദ്യ തോൽവി. ഇത്തവണ ലോക റാങ്കിങ്ങിൽ ആറാം സ്​ഥാനക്കാരെന്ന പെരുമയുമായാണ്​ റോളണ്ട്​ ഒാൾട്ട്​മാൻസി​​െൻറ ടീം ഇറങ്ങിയത്​. എന്നാൽ, 14ാം റാങ്കുകാരായ മലേഷ്യക്കെതിരെ ആധിപത്യം സ്​ഥാപിക്കാൻ ഇന്ത്യക്കായില്ല. 
ടൂർണമ​െൻറിലെ അസ്​ഥിരമായ ഫോമാണ്​ ഇന്ത്യയെ വലക്കുന്നത്​. ആദ്യ രണ്ടു കളികളിൽ സ്​കോട്​​ലൻഡിനെയും കാനഡയെയും തോൽപിച്ചെങ്കിലും ശരാശരി നിലവാരത്തിലായിരുന്നു കളി. എന്നാൽ, മൂന്നാം മത്സരത്തിൽ പാകിസ്​താനെ 1-7ന്​ മുക്കിയ ഇന്ത്യ തനതു​േഫാമിലേക്കുയർന്നു. പക്ഷേ, നാലാം മത്സരത്തിൽ കരുത്തരായ നെതർലൻഡ്​സിനെതിരെ ഇന്ത്യയുടെ കരുത്ത്​ വീണ്ടും ചോർന്നു. അതി​​െൻറ തുടർച്ചയെന്നോണം നിരാശജനകമായിരുന്നു മലേഷ്യക്കെതിരായ കളിയിലെ പ്രകടനവും. 

പ്രധാനപ്പെട്ട മൂന്നു താരങ്ങളുടെ അഭാവം ഇന്ത്യയുടെ പ്രകടനത്തിൽ നിഴലിച്ചുകാണുന്നുണ്ട്​. മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ്​, ​ഡ്രാഗ്​ ഫ്ലിക്ക്​ സ്​പെഷലിസ്​റ്റുകളായ ഡിഫൻഡർമാർ വി.ആർ. രഘുനാഥ്​, രൂപീന്ദർപാൽ സിങ്​. തകർപ്പൻ സേവുകൾക്കൊപ്പം ടീമിനാകെ ആത്​മവിശ്വാസം പകർന്നുനൽകു​ന്ന സാന്നിധ്യമായ ശ്രീജേഷി​​െൻറ അഭാവത്തിൽ ആകാശ്​ ചിക്​തെ തരക്കേടില്ലാത്ത പ്രകടനം കാഴ്​ചവെച്ചെങ്കിലും ഇടക്കിടെ പിഴവുകൾ വരുത്തിയതും പെനാൽറ്റി കോർണറുകൾ പ്രതിരോധിക്കു​​േമ്പാൾ പതറിയതും തിരിച്ചടിയായി. രഘുനാഥി​​െൻറയും രൂപീന്ദറി​​െൻറയും അഭാവത്തിൽ പെനാൽറ്റി കോർണർ ഉത്തരവാദിത്തം ഏൽപിക്കപ്പെട്ട ഹർമൻ​പ്രീത്​ സിങ്ങിന്​ അവസരം മുതലാക്കാനായില്ല. പെനാൽറ്റി കോർണറുകൾ ഗോളാക്കുന്നതിലും എതിരാളികൾ അതുവഴി ഗോളടിക്കുന്നത്​ തടയുന്നതിലും ഇന്ത്യയുടെ പിഴവ്​ എടുത്തുകാണിക്കുന്നതായിരുന്നു മലേഷ്യക്കെതിരായ മത്സരം. മലേഷ്യയുടെ മൂന്നു​ ഗോളുകളും പെനാൽറ്റി കോർണറുകളിൽനിന്നായിരുന്നുവെങ്കിൽ ഇന്ത്യക്ക്​ ഒരു ഗോൾ പോലും അതുവഴി നേടാനായില്ല. 

ശനിയാഴ്​ചത്തെ മറ്റു മത്സരങ്ങളിൽ അഞ്ചുമുതൽ എട്ടുവരെ സ്​ഥാനക്കാരെ നിശ്ചയിക്കുന്നതിനുള്ള റൗണ്ടിൽ കാനഡയും ചൈനയും ഏറ്റുമുട്ടും. പാകിസ്​താനെതിരെ ജയിക്കുകയാണെങ്കിൽ ഇന്ത്യക്ക്​ അഞ്ച്​, ആറ്​ സ്​ഥാനക്കാരെ കണ്ടെത്താനുള്ള മത്സരത്തിൽ ചൈന-കാനഡ മത്സരവിജയികളെ നേരിടാം. ശനിയാഴ്​ച​ തന്നെ നടക്കുന്ന സെമിയിൽ നെതർലൻഡ്​സ്​, ഇംഗ്ലണ്ടിനെയും അർജൻറീന മലേഷ്യയെയും നേരിടും.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs pakistanHockey World League
News Summary - India vs Pakistan in Hockey World League
Next Story