അഭിമാനം ഇൗ പെൺപട
text_fieldsകൊണ്ടോട്ടി: ദേശീയ സീനിയർ ഹോക്കി ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടവുമായി കേരള വനിത ടീം. റാഞ്ചിയിലെ കൊടും തണുപ്പിനോടും ശക്തരായ എതിരാളികളോടും പൊരുതിയാണ് ചരിത്രത്തിലാദ്യമായി കേരളം റണ്ണേഴ്സ് അപ് കിരീടം സ്വന്തമാക്കിയത്.
ശക്തരായ ഛണ്ഡീഗഢിനെയും കഴിഞ്ഞവർഷം ദേശീയ ജൂനിയർ ചാമ്പ്യന്മാരായ ആന്ധ്രയെയും ഉത്തരാഖണ്ഡിനെയും ഗുജറാത്തിനെയും കീഴടക്കിയാണ് കേരളം പൂൾ ബി ചാമ്പ്യന്മാരായത്. പ്രാഥമിക റൗണ്ടിനപ്പുറം കേരളം കടക്കുന്നത് ഇതാദ്യമായിട്ടായിരുന്നു. പൂളിലെ നാല് മത്സരങ്ങളിൽ കേരളത്തിെൻറ മിടുക്കികൾ അടിച്ചുകൂട്ടിയത് 18 ഗോളുകളാണ്. വഴങ്ങിയത് ഉത്തരാഖണ്ഡിനെതിരെയുള്ള ഒന്ന് മാത്രം. 10-0ത്തിനാണ് ആന്ധ്രയെ പരാജയപ്പെടുത്തിയത്. സെമിയിൽ ദക്ഷിേണന്ത്യൻ കരുത്തരായ കർണാടകയെ 2-0ത്തിനും അട്ടിമറിച്ചു. ഫൈനലിൽ കരുത്തുറ്റ ഡിപ്പാർട്മെൻറ് ടീമായ സി.ആർ.പി.എഫിന് മുന്നിലാണ് കേരളം മുട്ടുകുത്തിയത്.
സംസ്ഥാനത്തെ ഏക ആസ്ട്രോ ടർഫ് ഗ്രൗണ്ടായ കൊല്ലത്തെ സ്റ്റേഡിയത്തിലെ പരിശീലനമാണ് കേരള ടീമിെൻറ മുന്നേറ്റത്തിൽ നിർണായകമായത്. കോഴിക്കോട് സ്വദേശിയായ സ്പോർട്സ് കൗൺസിൽ പരിശീലകൻ മുഹമ്മദ് യാസിറാണ് പരിശീലകൻ. കെ.എം. ആര്യ (ആറ്), പി.എസ്. അർച്ചന (അഞ്ച്) എന്നിവരായിരുന്നു പ്രധാന സ്കോറർമാർ. പി.കെ. സ്വാതി നയിച്ച ടീമിൽ 18 പേരാണുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.