മന്ദീപ് ഹാട്രിക്കിൽ ഇന്ത്യ
text_fieldsഇപ്പോ (മലേഷ്യ): മന്ദീപ് സിങ്ങിെൻറ ഹാട്രിക് ഗോളിൽ സുൽത്താൻ അസ്ലൻഷാ ഹോക്കി ടൂർണമെൻറിൽ ജപ്പാനെതിരെ ഇന്ത്യക്ക് മിന്നും ജയം. ആദ്യവസാനം വരെ ശക്തമായി പോരാടിയ ജപ്പാൻ മൂന്നിനെതിരെ നാല് ഗോളിനാണ് ഇന്ത്യയോട് പരാജയം സമ്മതിച്ചത്. ഇതോടെ ഫൈനൽ ബർത്തിന് ഇന്ത്യക്ക് സാധ്യതയേറി. എന്നാൽ, അന്തിമ തീരുമാനം വ്യാഴാഴ്ച നടക്കുന്ന ബ്രിട്ടൻ -ആസ്േട്രലിയ മത്സരത്തിന് ശേഷം മാത്രമേ അറിയാനാവൂ.
ക്യാപ്റ്റൻ പി.ആർ. ശ്രീജേഷില്ലാതെയാണ് ബുധനാഴ്ച ഇന്ത്യൻ ടീം ഇറങ്ങിയത്. റാങ്കിങ്ങിൽ ഏറെ പിന്നിലുള്ള ജപ്പാൻ ഇന്ത്യയെ ശരിക്കും െഞട്ടിച്ചു. മത്സരത്തിെൻറ ആറാം മിനിറ്റിൽ രുപീന്ദർ പാൽ സിങ്ങിെൻറ ഗോളിൽ ഇന്ത്യ 1-0ത്തിന് മേൽക്കൈ നേടിയെങ്കിലും നാല് മിനിറ്റ് മാത്രമേ അതിന് ആയുസ്സുണ്ടായിരുന്നുള്ളൂ. പത്താം മിനിറ്റിൽ കസുമ മുറാതയിലൂടെ ജപ്പാൻ 1-1ന് സമനില പിടിച്ചു. ഇതോടെ ഇരു ടീമുകളും ആലസ്യം വെടിഞ്ഞ് ആക്രമണത്തിലേക്ക് കടന്നതോടെ ഇരു ഭാഗത്തേക്കും ഷോട്ടുകൾ ചീറിപാഞ്ഞു.
43ാം മിനിറ്റിൽ ജപ്പാെൻറ ഹെയ്ത േയാഷിഹര ഗോൾ നേടിയതോടെ ജപ്പാൻ ലീഡ് പിടിച്ചു. വർധിത വീര്യത്തോടെ ഇന്ത്യ ആക്രമിച്ചു കളിച്ചെങ്കിലും വീണ്ടും പ്രഹരമേൽപിച്ചു കൊണ്ട് 45ാം മിനിറ്റിൽ ഗെങ്കി മിതാനി ജപ്പാന് മുൻതൂക്കം നൽകി. എന്നാൽ, 36 സെക്കൻഡിനുള്ളിൽ മന്ദീപ് സിങ് മനോഹരമായ ഒരു ഗോളിലൂടെ തിരിച്ചടിച്ചു. അഞ്ചു മിനിറ്റിനകം (51) മന്ദീപ് രണ്ടാം ഗോളും നേടി ഇന്ത്യയെ സമനിലയോടെ മത്സരത്തിൽ തിരികെയെത്തിച്ചു. കളിയവസാനിക്കാൻ രണ്ട് മിനിറ്റ് മാത്രം ബാക്കിനിൽക്കെ മന്ദീപ് തെൻറ ഹാട്രിക് ഗോളിലൂടെ ഇന്ത്യയെ വിജയതീരത്തെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.