കാവ്യനീതിയായി ആദരം
text_fieldsകണ്ണൂർ: ഹോക്കി വലക്കുമുന്നിലെ കാവൽഭടന് കാവ്യനീതിയായി ധ്യാൻചന്ദ് പുരസ്കാരം. ഒളിമ്പിക്സ് മെഡൽ നേടിയ ഏക മലയാളിയായ മാനുവൽ ഫ്രെഡറികിന് ധ്യാൻചന്ദ് പുരസ്കാ രം നൽകി രാജ്യം ആദരിക്കുേമ്പാൾ അർഹതക്ക് വൈകിയെങ്കിലും ലഭിക്കുന്ന അംഗീകാരമായി. 1972 ലെ മ്യൂണിക് ഒളിമ്പിക്സിൽ വെങ്കലനേട്ടത്തോടെ നാടിെൻറ അഭിമാനം വാനോളമുയർത്തിയ മാനുൽ ഫ്രെഡറികിന് കളത്തിനുപുറത്ത് പക്ഷേ, അവഗണനയുടെ കയ്പുനാളുകളായിരുന്നു. മ്യൂണിക് ഒളിമ്പിക്സിലെ എട്ടു താരങ്ങൾക്ക് അർജുന അവാർഡും രണ്ടുപേർക്ക് പത്മഭൂഷൺ പുരസ്കാരവും ലഭിച്ചപ്പോഴും ഫ്രെഡറിക് വിസ്മരിക്കപ്പെട്ടു. രാജ്യം മാനിക്കേണ്ട കായികതാരത്തെ പുരസ്കാരങ്ങൾക്കൊന്നും ശിപാർശ ചെയ്യാതിരുന്നതിൽ മനുഷ്യാവകാശ കമീഷൻവരെ ഇടപെട്ടു. ഒടുവിൽ നീതിയുടെ സ്കോർബോർഡ് കൂടെനിൽക്കുേമ്പാൾ ഫ്രെഡറിക്കിനൊപ്പം മലയാളികളും ആഹ്ലാദത്തിലാണ്.
തളരാത്ത പോരാളി
കളിക്കളത്തിലെ തളരാത്ത പോരാളിയാണ് മാനുവൽ ഫ്രെഡറിക്സ്. 1977െല പാകിസ്താൻ പര്യടനത്തിലെ മാനുവലിെൻറ ഭ്രാന്തൻ സേവിങ് അതിശയമായി തുടരുന്നു. പാകിസ്താൻ പ്രതിരോധനിരയിലെ ഹനീഫ്ഖാെൻറ വെടിയുണ്ടപോലുള്ള ഷോട്ട് തലകൊണ്ടാണ് മാനുവൽ രക്ഷപ്പെടുത്തിയത്.
ചരിത്രമായി മ്യൂണിക്
’72ലെ മ്യൂണിക് ഒളിമ്പിക്സിൽ മിന്നും പ്രകടനമായിരുന്നു മാനുവൽ വലകാത്ത ഇന്ത്യയുടേത്. ആദ്യകളിയിൽ ബ്രിട്ടനെതിരെ എതിരില്ലാത്ത അഞ്ചു ഗോൾ ജയം. മാനുവലിനെ മറികടക്കാൻ ബ്രിട്ടന് കഴിഞ്ഞില്ല. അടുത്തകളിയിൽ ആസ്ട്രേലിയയോട് ഒന്നിനെതിരെ മൂന്നു ഗോൾ വിജയം. എന്നാൽ, അടുത്ത റൗണ്ടിൽ പാകിസ്താന് മുന്നിൽ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെട്ടതോടെ ഫൈനൽസ്വപ്നം പൊലിഞ്ഞു. മൂന്നാം സ്ഥാനത്തിനായി ഹോളണ്ടുമായുള്ള മത്സരത്തിൽ 2-1ന് വിജയിച്ചതോടെ ഒളിമ്പിക് സ്വർണം കടൽകടന്ന് കേരളത്തിലുമെത്തി. 1973ലെ ഹോക്കി ലോകകപ്പ് വെങ്കലമെഡൽ നേട്ടത്തിലും മാനുവൽ പങ്കാളിയായി.
നാടും അവഗണിച്ചു
നാട്ടിൽ ഒരു ഹോക്കി പരിശീലനകേന്ദ്രം തുടങ്ങണമെന്നതായിരുന്നു മാനുവൽ ഫ്രെഡറിക്കിെൻറ ആഗ്രഹം. ഇതിന് സ്ഥലം ലഭ്യമാക്കുന്നതിന് പലരുമായി ബന്ധപ്പെട്ടുവെങ്കിലും സഹായം ലഭിച്ചില്ല. ഇതോടെ ബംഗളൂരുവിലെ വിവിധ അക്കാദമികൾക്കുവേണ്ടി പരിശീലനം നൽകി. വർഷങ്ങളോളം ബംഗളൂരുവിൽ പരിശീലകനായി. ഇതിനിടെ ഏറെ മുറവിളികൾക്കൊടുവിൽ കണ്ണൂർ കോർപറേഷന് കീഴിൽ സർക്കാർ വീട് നിർമിച്ച ുനൽകിയതോടെ നാട്ടിൽ സ്ഥിരതാമസമാക്കി. ‘ഏറെ സന്തോഷമാണുള്ളതെന്നും എല്ലാവരുടെയും പ്രാർഥനയുടെ ഫലമാണെന്നും പുരസ്കാര നേട്ടത്തെ കുറിച്ച് മാനുവൽ ഫ്രെഡറിക്സ്’ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.