യൂത്ത് ഒളിമ്പിക്സ്: ഹോക്കിയിൽ ഇന്ത്യക്ക് ഇരട്ട വെള്ളി
text_fieldsബ്വേനസ് െഎറിസ്: യൂത്ത് ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യക്ക് ഇരട്ട വെള്ളി. ആൺ-പെൺ വിഭാഗങ്ങളിൽ ഫൈനലിൽ കടന്ന ഇന്ത്യൻ കൗമാരം സ്വർണ പോരാട്ടത്തിൽ തോൽവി വഴങ്ങി. ആൺകുട്ടികൾ മലേഷ്യയോട് 2-4നും പെൺകുട്ടികൾ അർജൻറീനയോട് 1-3നുമാണ് കീഴടങ്ങിയത്. യൂത്ത് ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യയുടെ ആദ്യ വെള്ളിമെഡൽ നേട്ടമാണിത്.
മലേഷ്യക്കെതിരെ ആദ്യ രണ്ട് മിനിറ്റിൽ വിവേക് സാഗർ പ്രസാദിലൂടെ ഇന്ത്യ ലീഡ് നേടിയെങ്കിലും എതിരാളികൾ തിരിച്ചടിച്ചു. എന്നാൽ, ആദ്യ പകുതിക്കുമുേമ്പ വിവേക് പ്രസാദിലൂടെ ഇന്ത്യ ലീഡ് (2-1) പിടിച്ചു. പക്ഷേ, ഇടവേളക്കുശേഷം ആക്രമിച്ചു കളിച്ച മലേഷ്യ മൂന്ന് ഗോളുകളാണ് തിരിച്ചടിച്ചത്.
വനിതകളിൽ തുടക്കം മുതലേ മേധാവിത്വം സ്ഥാപിച്ചാണ് അർജൻറീന ജയിച്ചുകയറിയത്. ഇതോടെ, മൂന്നു സ്വർണവും ഏഴ് വെള്ളിയുമായി ഇന്ത്യ 10ാം സ്ഥാനത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.