Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഅ​മ്മ​യു​ടെ പൂ​ജ,...

അ​മ്മ​യു​ടെ പൂ​ജ, ശ്രീ​ജേ​ഷി​െൻറ വി​ജ​യം

text_fields
bookmark_border
അ​മ്മ​യു​ടെ പൂ​ജ, ശ്രീ​ജേ​ഷി​െൻറ വി​ജ​യം
cancel

ഹോ​ക്കി ഗോ​ൾ​പോ​സ്​​റ്റി​ൽ എ​തി​രാ​ളി​ക​ളു​ടെ ഓ​രോ ഷോ​ട്ടും ത​ട​യാ​ൻ ഇ​രു​കൈ​ക​ൾ നീ​ട്ടി ശ്രീ​ജേ​ഷ് കാ​വ​ൽ​നി​ൽ​ക്കു​മ്പോ​ൾ പൂ​ജാ​മു​റി​യി​ലാ​യി​രി​ക്കും അ​മ്മ ഉ​ഷ. മ​ക​െൻറ ശ​രീ​ര​ത്തി​ൽ ചെ​റി​യ പോ​റ​ൽ​പോ​ലു​മേ​ൽ​ക്കു​ന്ന​ത് അ​വ​ർ​ക്ക് സ​ഹി​ക്കി​ല്ല. ക​ളി​യി​ൽ തോ​ൽ​ക്കു​ന്ന​തി​നേ​ക്കാ​ൾ അ​വ​ർ​ക്ക് വേ​ദ​ന ശ്രീ​ജേ​ഷി​ന് പ​രി​ക്കേ​ൽ​ക്കു​ന്ന​താ​ണ്. വി​ജ​യി​ക്കാ​ൻ മാ​ത്ര​മ​ല്ല, വേ​ദ​ന​യി​ല്ലാ​തെ ക​ളി​ക്ക​ള​ത്തി​ൽ​നി​ന്ന് നി​റ​ചി​രി​യോ​ടെ ക​യ​റി​പ്പോ​രു​ന്ന​ത് കാ​ണാ​നാ​ണ് ഈ ​അ​മ്മ ദൈ​വ​ങ്ങ​ളെ വി​ളി​ക്കു​ന്ന​ത്. 

കൊ​ച്ചു​ന്നാ​ളി​ലേ ശ്രീ​ജേ​ഷിെൻറ കാ​യി​ക​സ്വ​പ്ന​ങ്ങ​ൾ​ക്ക് അ​മ്മ ഉ​ഷ കൂ​ട്ടി​രു​ന്നു. സ്​​കൂ​ളി​ലെ മ​ത്സ​ര​ങ്ങ​ൾ​ക്ക് അ​വ​നും അ​വ​െൻറ ചേ​ട്ട​നും സ്​​ഥി​രം സ​മ്മാ​ന​ങ്ങ​ൾ മേ​ടി​ക്കും. അ​ന്ന് പാ​ത്ര​ങ്ങ​ളും സ്​​പൂ​ണു​ക​ളു​മൊ​ക്കെ​യാ​യി​രു​ന്നു സ​മ്മാ​നം. കൂ​ടു​ത​ൽ പാ​ത്ര​ങ്ങ​ൾ സ​മ്മാ​ന​മാ​യി വീ​ട്ടി​ൽ കൊ​ണ്ടു​വ​രു​ന്ന​വ​രെ ഞാ​ൻ േപ്രാ​ത്സാ​ഹി​പ്പി​ക്കും. ഇ​രു​വ​രി​ലും ആ​രോ​ഗ്യ​ക​ര​മാ​യ മ​ത്സ​രം വ​ള​ർ​ത്താ​ൻ ഇ​തു സ​ഹാ​യി​ച്ചു- ^ഉ​ഷ പ​റ​യു​ന്നു. എ​ങ്കി​ലും സ്​​പോ​ർ​ട്സി​ലെ താ​ൽ​പ​ര്യം കാ​ര്യ​മാ​യ​പ്പോ​ൾ ശ്രീ​ജേ​ഷ് തി​രു​വ​ന​ന്ത​പു​രം ജി.​വി. രാ​ജ സ്​​കൂ​ളി​ലേ​ക്ക് പോ​കാ​ൻ തീ​രു​മാ​നി​ച്ച​ത് എ​ന്നെ കു​റ​ച്ചൊ​ന്നു​മ​ല്ല വേ​ദ​നി​പ്പി​ച്ച​ത്. ചെ​റി​യ കു​ട്ടി​യ​ല്ലേ, ഞ​ങ്ങ​ളി​ല്ലാ​തെ എ​ങ്ങ​നെ അ​വ​ൻ ഒ​റ്റ​ക്ക് ജീ​വി​ക്കു​മെ​ന്നാ​യി​രു​ന്നു ചി​ന്ത. പോ​ക​രു​തെ​ന്ന് ഞാ​ൻ പ​റ​ഞ്ഞെ​ങ്കി​ലും അ​വ​ൻ വ​ഴ​ങ്ങി​യി​ല്ല. ആ ​തീ​രു​മാ​ന​മാ​ണ് എെൻറ കു​ട്ടി​യു​ടെ ജീ​വി​തം മാ​റ്റി​മ​റി​ച്ച​ത്.  അ​ന്ന് അ​വ​നോ​ട് പോ​ക​രു​തെ​ന്ന് പ​റ​ഞ്ഞ​തി​ൽ ഞാ​ൻ ഇ​പ്പോ​ഴും ഖേ​ദി​ക്കു​ന്നു. 

ഇ​പ്പോ​ഴും ടി.​വി​യി​ൽ അ​വ​െൻറ ക​ളി ഞാ​ൻ കാ​ണാ​റി​ല്ല. ക​ളി​ക്കി​ട​യി​ൽ പ​രി​ക്കു​പ​റ്റു​മെ​ന്നാ​ണ് പേ​ടി. ഒ​രി​ക്ക​ൽ പ​രി​ക്കു​പ​റ്റി സ്​​ട്രെ​ച്ച​റി​ൽ കൊ​ണ്ടു​പോ​യ​ത് എ​നി​ക്ക് സ​ഹി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. ഒ​ത്തി​രി പ്രാ​ർ​ഥ​ന​യോ​ടെ മാ​ത്ര​മേ എെൻറ മോ​ൻ ക​ളി​ക്കു​ന്ന ഓ​രോ ദി​വ​സ​വും ഞാ​ൻ ക​ഴി​ച്ചു​കൂ​ട്ടാ​റു​ള്ളൂ-^​ഉ​ഷ പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P. R. Shreejesh
News Summary - P. R. Shreejesh
Next Story