പി.ആർ ശ്രീജേഷ് വീണ്ടും ഇന്ത്യൻ ക്യാപറ്റൻ
text_fieldsന്യൂഡൽഹി: ഇൗ വർഷാവസാനം വരെ ഇന്ത്യൻ സീനിയർ ഹോക്കി ടീമുകളുടെ ക്യാപ്റ്റൻമാരായി മലയാളി ഗോൾകീപ്പർ പി.ആർ ശ്രീജേഷിനെയും റാണിയെയും ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചു. പരിക്ക് മാറിയാണ് ശ്രീജേഷ് തൽസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതെങ്കിൽ ലണ്ടനിൽ നടന്ന ലോകകപ്പിൽ ഉൾപ്പടെ വനിതകളെ നയിച്ചത് റാണിയായിരുന്നു.
2016ലെ ചാമ്പ്യൻസ് ട്രോഫിയുടെ സമയത്ത് ക്യാപ്റ്റനായി നിയോഗിക്കപ്പെട്ട ശ്രീജേഷിനു കീഴിൽ ഇന്ത്യ വെള്ളി മെഡൽ നേടിയിരുന്നു. വിജയത്തെത്തുടർന്ന് റിയോ ഒളിമ്പിക്സിൽ ടീമിനെ നയിക്കാനുള്ള നിയോഗവും ശ്രീജേഷിനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.