ന്യൂസിലൻഡ് പര്യടനം: എട്ടുമാസത്തിനു ശേഷം ശ്രീജേഷ് ഇന്ത്യൻ ടീമിൽ
text_fieldsബംഗളൂരു: പരിക്കും വിശ്രമവുമായി കഴിഞ്ഞ നീണ്ട എട്ടുമാസത്തിനു ശേഷം മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ് ഇന്ത്യൻ ടീമിലേക്ക്. ന്യൂസിലൻഡിൽ നടക്കുന്ന ചതുർരാഷ്ട്ര പരമ്പരക്കുള്ള 20 അംഗ ടീമിൽ മുൻ നായകനെ ഉൾപ്പെടുത്തി. ഇന്ത്യക്ക് പുറമെ, ബെൽജിയം, ജപ്പാൻ, ന്യൂസിലൻഡ് എന്നിവർ മത്സരിക്കുന്ന പരമ്പര ജനുവരി 17ന് ആരംഭിക്കും. മധ്യനിര താരം മൻപ്രീത് സിങ്ങാണ് നായകൻ. കാൽമുട്ടിലെ പരിക്ക് കാരണം 2017 സീസണിലെ പ്രധാന ടൂർണമെൻറുകളെല്ലാം നഷ്ടമായ ശ്രീജേഷിനെ ഒരാഴ്ചമുമ്പ് സാധ്യത ടീമിൽ ഇടം നൽകിയിരുന്നു.
ബംഗളൂരുവിലെ പരിശീലന ക്യാമ്പിനു ശേഷമാണ് ന്യൂസിലൻഡിലേക്കുള്ള ടീമിനെ തെരഞ്ഞെടുത്തത്. ‘പട്ടികയിൽ എെൻറ പേരും ഉൾപ്പെട്ടതിൽ സന്തോഷം. കഴിഞ്ഞ ആറുമാസം ഏറെ കഠിനമായിരുന്നു. പരിക്കും, ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമവും കഴിഞ്ഞ് അഭിമാനനിമിഷമാണിത്. വിലപ്പെട്ട സീസണാണ് വരുന്നത്. കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ്, ലോകകപ്പ് തുടങ്ങിയ പ്രധാന ടൂർണമെൻറുകളാണ് മുന്നിലുള്ളത്. അതിനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ’ -ശ്രീജേഷ് പറഞ്ഞു.
ടീം: ഗോൾകീപ്പർ: പി.ആർ. ശ്രീേജഷ്, കൃഷ്ണ ബഹദൂർ. പ്രതിരോധം: ഹർമൻപ്രീത് സിങ്, സുരേന്ദർകുമാർ, ഗുരീന്ദർ സിങ്, വരുൺ കുമാർ, രുപീന്ദർപാൽ സിങ്, ബിരേന്ദ്ര ലക്ര. മധ്യനിര: മൻപ്രീസ് സിങ്, ചിഗ്ലൻസന സിങ്, വിവേക് സാഗർ പ്രസാദ്, ഹർജീത് സിങ്, നിലകാന്ത ശർമ, സിമ്രൻജീത് സിങ്, സത്ബീർസിങ്. മുന്നേറ്റം: ദിൽപ്രീത് സിങ്, രമൺദീപ് സിങ്, മന്ദീപ് സിങ്, ലളിത് കുമാർ ഉപാധ്യായ, അർമൻ ഖുറേഷി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.