റാണി രാംപാലിന് ‘വേൾഡ് ഗെയിംസ് അത്ലറ്റ്’ നാമനിർദേശം
text_fieldsന്യൂഡൽഹി: ഇന്ത്യൻ വനിത ഹോക്കി ടീം നായിക റാണി രാംപാലിനെ ‘വേൾഡ് ഗെയിംസ് അത്ലറ്റ് ഓഫ് ദി ഇയർ’ പുരസ്കാരത്ത ിനായി അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ (എഫ്.ഐ.എച്ച്) നാമനിർദേശം ചെയ്തു. ഹോക്കി ഗ്രൗണ്ടിലെ പ്രകടന മികവും നേതൃപാടവവും പരിഗണിച്ചാണ് എഫ്.ഐ.എച്ച് റാണിയെ നാമനിർദേശം ചെയ്തത്. റാണിയുടെ കീഴിൽ ഇന്ത്യ തുടർച്ചയായി രണ്ടാം ഒളിമ്പിക്സിന് യോഗ്യത നേടി ചരിത്രം കുറിച്ചിരുന്നു.
25 നാമനിർദേശങ്ങളിൽനിന്ന് ഓൺലൈൻ വോട്ടിങ്ങിെൻറ അടിസ്ഥാനത്തിൽ ജനുവരി 30ന് വിജയിയെ പ്രഖ്യാപിക്കും. കളിക്കളത്തിലെ അത്ലറ്റിെൻറയോ ടീമിെൻറയോ പ്രകടനമികവും സാമൂഹിക പ്രതിബദ്ധതയും നല്ല പെരുമാറ്റരീതികളും കണ്ടെത്തി ആദരിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പുരസ്കാരം സമ്മാനിക്കുന്നത്. കഴിഞ്ഞ വർഷം റഷ്യൻ അക്രോബാറ്റിക് ദമ്പതികളായ മരിയ ചെർണോവയും ജോർജി പടാറയിയുമാണ് പുരസ്കാരം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.