മുതിർന്ന ഹോക്കി കോച്ച് ആർ. ശ്രീധർ ഷേണായി നിര്യാതനായി
text_fieldsകൊച്ചി: മുതിർന്ന ഹോക്കി പരിശീലകനും ഒളിമ്പ്യൻ ദിനേശ് നായിക്, ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ പി.ആർ. ശ്രീേജഷ് തുടങ്ങി നിരവധി താരങ്ങളുടെ ഗുരുവുമായ ആർ. ശ്രീധർ ഷേണായി നിര്യാതനായി. 72 വയസ്സായിരുന്നു. സംസ്കാരം നടത്തി. ഉദരസംബന്ധ രോഗങ്ങളെത്തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിെക്ക ഞായറാഴ്ച പുലർച്ചയായിരുന്നു അന്ത്യം.
കേരള സ്പോർട്സ് കൗൺസിൽ ഹോക്കി ടീം പരിശീലകൻ, കൗൺസിലിലെ ഹോക്കി അസോസിയേഷൻ അംഗം, ഇന്ത്യൻ യൂനിവേഴ്സിറ്റി ടീം പരിശീലകൻ, കേരള ടീം ടെക്നിക്കൽ ഡയറക്ടർ, സെലക്ഷൻ കമ്മിറ്റി ചെയർമാൻ തുടങ്ങി ഒട്ടേറെ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഇദ്ദേഹത്തിെൻറ ശിഷ്യസമ്പത്ത് 35,000ത്തോളമാണ്.
പട്യാലയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽനിന്ന് ഹോക്കി കോച്ചിങ് രണ്ടാം റാങ്കോടെ പഠിച്ചിറങ്ങിയ ശ്രീധർ ഷേണായി അവിടുത്തെ ചീഫ് കോച്ച് ബാൽകിഷൻ സിങ്ങിെൻറ നിർദേശപ്രകാരമാണ് കേരള സ്പോർട്സ് കൗൺസിലിൽ പരിശീലനം തുടങ്ങിയത്. 1980കളിൽ കേരളത്തിലെ വിവിധ സ്കൂളുകളിൽ ഹോക്കി തുടങ്ങാൻ മുന്നിട്ടിറങ്ങി. ദിനേശ് നായിക്കിനെ കൂടാതെ കേരളത്തിനകത്തും പുറത്തും നിരവധി ഹോക്കി പ്രതിഭകളെ വാർത്തെടുത്തു. പി.ആർ. ശ്രീജേഷിെൻറ പരിശീലകരായ ജയകുമാർ, രമേശ് കോലപ്പ, സായ് കോച്ച് അലി സബീർ, എയർ ഇന്ത്യ, ഇന്ത്യൻ റെയിൽവേ, സർവിസസ് തുടങ്ങിയ ടീമിലെ നിരവധി താരങ്ങൾ ഉൾെപ്പടെ ഇദ്ദേഹത്തിെൻറ ശിഷ്യരാണ്.
പുരുഷ-വനിത ഹോക്കി അസോസിയേഷനുകളെ ഒരുകുടക്കീഴിൽ കൊണ്ടുവരാനും ഹോക്കി കേരള എന്ന സംഘടന രൂപവത്കരിക്കാനും നേതൃത്വം നൽകി. പിന്നീട് ശിഷ്യർ ചേർന്ന് ആർ.എസ്. ഷേണായി സ്കൂൾ ഓഫ് ഹോക്കി എന്ന പേരിൽ അദ്ദേഹത്തിെൻറ പ്രവർത്തനത്തുടർച്ചക്ക് ട്രസ്റ്റ് സ്ഥാപിച്ചു. എറണാകുളം ശങ്കരശ്ശേരി വീട്ടിൽ രംഗനാഥ ഷേണായി-ശോഭ ഷേണായി ദമ്പതികളുടെ മകനായാണ് ജനനം. തൃശൂർ കേരള വർമ കോളജ് ഫിസിക്കൽ എജുക്കേഷൻ വിഭാഗം റിട്ട. പ്രഫസർ ധനലക്ഷ്മിയാണ് ഭാര്യ. മകൾ: ദിവ്യ എസ്. ഷേണായി(ബംഗളൂരു).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.