Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2017 3:53 PM IST Updated On
date_range 1 Dec 2017 3:53 PM ISTസംസ്ഥാന സീനിയർ ഹോക്കി: കണ്ണൂരിനും സായി കൊല്ലത്തിനും കിരീടം
text_fieldsbookmark_border
കൊല്ലം: സംസ്ഥാന സീനിയർ ഹോക്കി പുരുഷന്മാരുടെ ഫൈനലിൽ ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിനൊടുവിൽ കണ്ണൂരിന് കിരീടം. ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ 60 മിനിറ്റും നിറഞ്ഞുകളിച്ച ഇരുടീമും ഗോളടിക്കാത്തതിനെ തുടർന്ന് മത്സരം ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. ഷൂട്ടൗട്ടിൽ 1-0നാണ് കണ്ണൂർ വിജയിച്ചത്.
പെനാൽറ്റിയുടെ ആദ്യ മൂന്ന് അവസരങ്ങളും ഇരുടീമും പുറത്തേക്ക് അടച്ചുകളഞ്ഞു. നാലാം അവസരത്തിൽ ഗോളിയെ കബളിപ്പിച്ച് സമർഥമായി പോസ്റ്റിലേക്ക് പന്ത് കോരിയിട്ട ജോബിൻ വിജയാഘോഷത്തിന് തുടക്കംകുറിച്ചു.
വനിത ഫൈനലിൽ സായി കൊല്ലം 5-0ന് തിരുവനന്തപുരെത്ത തോൽപിച്ചു. ആതിര,ആര്യ, അർച്ചന, ഹരിത, രേവതി എന്നിവരാണ് ഗോൾ നേടിയത്. മൂന്നാം സ്ഥാനക്കാർക്കുവേണ്ടിയുള്ള പുരുഷന്മാരുടെ മത്സരത്തിൽ കൊല്ലം 3-1ന് ഇടുക്കിയെയും വനിതകളിൽ തൃശൂർ 3-1ന് എറണാകുളത്തെയും തോൽപിച്ചു.
പെനാൽറ്റിയുടെ ആദ്യ മൂന്ന് അവസരങ്ങളും ഇരുടീമും പുറത്തേക്ക് അടച്ചുകളഞ്ഞു. നാലാം അവസരത്തിൽ ഗോളിയെ കബളിപ്പിച്ച് സമർഥമായി പോസ്റ്റിലേക്ക് പന്ത് കോരിയിട്ട ജോബിൻ വിജയാഘോഷത്തിന് തുടക്കംകുറിച്ചു.
സായി കൊല്ലം ടീം
വനിത ഫൈനലിൽ സായി കൊല്ലം 5-0ന് തിരുവനന്തപുരെത്ത തോൽപിച്ചു. ആതിര,ആര്യ, അർച്ചന, ഹരിത, രേവതി എന്നിവരാണ് ഗോൾ നേടിയത്. മൂന്നാം സ്ഥാനക്കാർക്കുവേണ്ടിയുള്ള പുരുഷന്മാരുടെ മത്സരത്തിൽ കൊല്ലം 3-1ന് ഇടുക്കിയെയും വനിതകളിൽ തൃശൂർ 3-1ന് എറണാകുളത്തെയും തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story