സൈനികര്‍ക്കായി പാകിസ്താനെ തോല്‍പിക്കും -ശ്രീജേഷ്
text_fieldsബംഗളൂരു: അതിര്‍ത്തിയില്‍ ജീവന്‍ നഷ്ടമായ സൈനികരോടുള്ള ആദരസൂചകമായി ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ പാകിസ്താനെ തോല്‍പിക്കാന്‍ സകല കഴിവുകളും പുറത്തെടുക്കുമെന്ന് ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി.ആര്‍. ശ്രീജേഷ്. ഉറി ഭീകരാക്രമണത്തെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കാതെയാണ് മലയാളി താരം ഇക്കാര്യം പറഞ്ഞത്.
‘ഇന്ത്യ-പാകിസ്താന്‍ മത്സരം എക്കാലത്തും ആവേശകരമാകാറുണ്ട്. ഞങ്ങള്‍ നൂറു ശതമാനം കളി പുറത്തെടുക്കും. കളിയില്‍ തോറ്റ് നമ്മുടെ സൈനികരെ നിരാശപ്പെടുത്തില്ല’ -ശ്രീജേഷ് പറഞ്ഞു. ഒക്ടോബര്‍ 20 മുതല്‍ 30 വരെ മലേഷ്യയിലെ കൗന്‍റാനിലാണ് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍. ഏഷ്യയിലെ മികച്ച ആറ് ടീമുകളാണ് സ്റ്റിക്കേന്തുന്നത്. ഒക്ടോബര്‍ 23നാണ് റൗണ്ട് റോബിന്‍ ലീഗില്‍ ഇന്ത്യ പാകിസ്താനെ നേരിടുന്നത്.
‘അദ്ഭുതങ്ങള്‍ കാട്ടാന്‍ കഴിവുള്ളവരാണെങ്കിലും നിലവാരമില്ലാത്ത കളിയാണ് ഇപ്പോള്‍ പാകിസ്താന്‍േറത്. അതേസമയം, ഏത് ടീമിനെയും അവര്‍ക്ക് തോല്‍പിക്കാനാവും’ -ബംഗളൂരുവിലെ സായ് സെന്‍ററില്‍ പരിശീലിക്കുന്ന ഇന്ത്യന്‍ നായകന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.