Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_righthockeychevron_rightഏ​ഷ്യ ക​പ്പ്​ വ​നി​ത...

ഏ​ഷ്യ ക​പ്പ്​ വ​നി​ത ഹോ​ക്കി: ജ​പ്പാ​നെ തോ​ൽ​പി​ച്ച്​  ഇ​ന്ത്യ ഫൈ​ന​ലി​ൽ

text_fields
bookmark_border
women-hockey
cancel

ടോ​ക്യോ: നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ജ​പ്പാ​െ​ന തോ​ൽ​പി​ച്ച്​ ഏ​ഷ്യ ക​പ്പ്​ വ​നി​ത ഹോ​ക്കി​യി​ൽ ഇ​ന്ത്യ ഫൈ​ന​ലി​ൽ. സെ​മി​ഫൈ​ന​ലി​ൽ ആ​തി​ഥേ​യ​രാ​യ ജ​പ്പാ​നെ 4-2നാ​ണ്​ ഇ​ന്ത്യ ത​ക​ർ​ത്ത​ത്. ദ​ക്ഷി​ണ കൊ​റി​യ​യെ തോ​ൽ​പി​ച്ച്​ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച ചൈ​ന​യോ​ട്​ ഇ​ന്ത്യ കാ​ല​ശ​പ്പോ​രി​ൽ കൊ​മ്പു​കോ​ർ​ക്കും. ഞാ​യ​റാ​ഴ്​​ച​യാ​ണ്​ ഫൈ​ന​ൽ. നേ​ര​ത്തേ ഗ്രൂ​പ്​ ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ ചൈ​ന​യെ തോ​ൽ​പി​ച്ചി​രു​ന്നു.

ആ​തി​ഥേ​യ​ർ​ക്കെ​തി​രെ ക​രു​തി​യാ​യി​രു​ന്നു ഇ​ന്ത്യ സ്​​റ്റി​ക്ക്​​ ച​ലി​പ്പി​ച്ച​ത്. പ്ര​തി​രോ​ധ​ത്തി​നു​ നി​ൽ​ക്കാ​തെ തു​ട​ക്കം​മു​ത​ലേ പൊ​രു​തി​ക്ക​ളി​ച്ച ഇ​ന്ത്യ​ക്ക്​ ഏ​ഴാം മി​നി​റ്റി​ൽ ത​ന്നെ ഗോ​ളെ​ത്തി. ഫീ​ൽ​ഡ്​ ഗോ​ളി​ലൂ​ടെ ഗു​ർ​ജി​ത്​ കൗ​റാ​ണ്​ തു​ട​ക്കം​കു​റി​ച്ച​ത്. ര​ണ്ടു മി​നി​റ്റ്​ വ്യ​ത്യാ​സ​ത്തി​ൽ ന​വ​ജോ​ത്​ കൗ​ർ വീ​ണ്ടും ഇ​ന്ത്യ​യെ മു​ന്നി​ലെ​ത്തി​ച്ചു. ഗോ​ളാ​ര​വ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്ന​തി​നു​ മു​​േ​മ്പ ഇ​തേ മി​നി​റ്റി​ൽ ല​ഭി​ച്ച ​പെ​നാ​ൽ​റ്റി കോ​ർ​ണ​ർ ഗു​ർ​ജി​ത്​ കൗ​ർ വീ​ണ്ടും ഗോ​ളാ​ക്കി​യ​തോ​ടെ ഇ​ന്ത്യ​ക്ക്​ മ​ത്സ​ര​ത്തി​ൽ നി​ർ​ണാ​യ​ക ലീ​ഡാ​യി. 38ാം മി​നി​റ്റി​ൽ ഇ​ന്ത്യ വീ​ണ്ടും ഗോ​ൾ നേ​ടി​യ​തോ​ടെ ജ​പ്പാ​ൻ ​തോ​ൽ​വി സ​മ്മ​തി​ച്ചു. ലാ​ൽ​റെം​സി​യാ​മി​യാ​ണ്​ ഗോ​ൾ നേ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hockeymalayalam newssports newsindian women team
News Summary - Women's Asia Cup 2017: India storms into final-Sports new
Next Story