ഹുപ്പത്തൺ പരമ്പരക്ക് കൊടിയിറക്കം; അവസാന അങ്കത്തിൽ കീഴടങ്ങി കേരളം
text_fieldsകോഴിക്കോട്: കേരളത്തിെൻറ പെൺകൊടികൾ രാജ്യാന്തര ഹുപ്പത്തൺ പരമ്പരയിലെ അവസാന അങ്കത്തിൽ വീറുറ്റ പോരാട്ടത്തിനൊടുവിൽ തോൽവിേയറ്റുവാങ്ങി. ആസ്ട്രേലിയയിലെ ബിഗ് വി ലീഗ് ടീമായ മെൽബൺ റിങ്വുഡ് ഹോക്ക്സ് 68-62നാണ് കേരള ഒാൾ സ്റ്റാർ ടീമിനെ കീഴടക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 4-1ന് മെൽബൺ സംഘം സ്വന്തമാക്കി.
കേരള ബാസ്കറ്റ്ബാൾ അസോസിയേഷനും മുൻകാല കളിക്കാരുടെ സംഘടനയായ ടീം റീബൗണ്ടും സംയുക്തമായി സംഘടിപ്പിക്കുന്ന രാജ്യാന്തര ഹുപ്പത്തോൺ പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരമാണ് കോഴിക്കോട് വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറിയത്. അവസാന ക്വാർട്ടറിലെ കുതിപ്പിലൂടെയാണ് റിങ്വുഡ് വിജയത്തിെൻറ ബാസ്കറ്റ് നിറച്ചത്.
ക്യാപ്റ്റൻ പി.എസ്. ജീനയുടെയും ഗ്രിമ മെർലിൻ വർഗീസിെൻറയും സീനിയർതാരം ഷിൽജി ജോർജിെൻറയും മികവിൽ ആദ്യ ക്വാർട്ടറിൽ കേരളം 19-16ന് മുന്നിലായിരുന്നു. രണ്ടാം ക്വാർട്ടറിൽ തിരിച്ചുവന്ന റിങ്വുഡിനായി ആറടി നാലിഞ്ചുകാരി അമാൻഡ മെയ്കിങും കാസിഡി മിഹാൽകോയും എളുപ്പം സ്കോർ ചെയ്തതോെട 32-22ന് സന്ദർശക ടീം കുതിച്ചു. ജീനയും ഗ്രിമയും പൊരുതിയെങ്കിലും 34-36ന് രണ്ടാം ക്വാർട്ടറിൽ ആതിഥേയർ പിന്നിലാവുകയായിരുന്നു. മൂന്നാം ക്വാർട്ടറിൽ പി.ജി. അഞ്ജനയെ ഇറക്കി കേരളം 50-46ന് ലീഡ് നേടി.
അവസാന ക്വാർട്ടറിൽ 68-62ന് റിങ്വുഡ് മത്സരം കൈയിലൊതുക്കി. മികച്ച ഫോമിലായിരുന്ന കേരള ക്യാപ്റ്റൻ പി.എസ്. ജീന 27 പോയൻറ് നേടി കേരളത്തിെൻറ ടോപ് സ്കോററായി. ഷിൽജി 14ഉം ഗ്രിമ 11ഉം പോയൻറ് നേടി. റിങ്വുഡിനായി കാസിഡി 31 പോയൻറും അമാൻഡ 12 പോയൻറും സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.