ഏഷ്യൻ ഗെയിംസ്: അെമ്പയ്ത്തിൽ പുരുഷൻമാർക്കും വനിതകൾക്കും വെള്ളി
text_fieldsജകാർത്ത: എഷ്യൻ ഗെയിംസിെൻറ പത്താം ദിനം ഇന്ത്യക്ക് രണ്ട് വെള്ളി. അെമ്പയ്ത്തിൽ ഇന്ത്യൻ വനിതകളും പുരുഷൻമാരും ദക്ഷിണ കൊറിയൻ സംഘത്തോട് അടിയറവ് പറഞ്ഞതോടെയാണ് സ്വർണ പ്രതീക്ഷകൾ അസ്തമിച്ചത്. വനിതകളുടെ കോമ്പൗണ്ട് ഇനത്തിെൻറ ഫൈനലിൽ ലോകചാമ്പ്യൻമാരായ കൊറിയയോട് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് ഇന്ത്യൻ വനിതകൾ പരാജയപ്പെട്ടത്. സ്കോർ: 231-228
മുസ്കൻ കിരർ, മധുമിത കുമാരി, സുരേഖ ജ്യോതി എന്നിവരടങ്ങിയ ടീമായിരുന്നു മത്സരിച്ചത്. അവസാന സെറ്റിലാണ് ഇന്ത്യൻ വനിതകൾക്ക് അടിതെറ്റിയത്. ആദ്യ മൂന്ന് സെറ്റുകൾ പൂർത്തിയാകുേമ്പാൾ 173 എന്ന നിലയിൽ കൊറിയയും ഇന്ത്യയും തുല്യത പാലിച്ചപ്പോൾ, നാലാം സെറ്റിൽ ഇന്ത്യക്ക് 55 പോയിൻറ് മാത്രമാണ് നേടാനായത്. 58 പോയിൻറുള്ള കൊറിയ സ്വർണമണിയുകയായിരുന്നു.
പുരുഷൻമാരുടെ കോമ്പൗണ്ട് ഇനത്തിലും ഫൈനലിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഇന്ത്യ പരാജയപ്പെട്ടു. ഷൂട്ടൗട്ടിലാണ് ഇന്ത്യൻ പുരുഷ ടീം തോൽവി സമ്മതിച്ചത്. നാലു സെറ്റ് പൂർത്തിയാകുമ്പോൾ ഇരു ടീമുകളും 229 പോയിന്റ് നേടി സമനില പാലിച്ചതിനെ തുടർന്ന് വിജയികളെ നിശ്ചയിക്കാൻ ഷൂട്ടൗട്ട് വേണ്ടിവരികയായിരുന്നു. രജത് ചൗഹാൻ, അഭിഷേക് വർമ, അമാൻ സെയ്നി എന്നിവരായിരുന്നു മത്സരിച്ചത്.
ഇന്ത്യ ഏറെ മെഡൽ പ്രതീക്ഷിക്കുന്ന അത്ലറ്റിക്സിൽ മലയാളി താരം ജിൻസൺ ജോൺസൺ, യങ് സെൻസേഷൻ ഹിമ ദാസ്, ദ്യുതി ചന്ദ് ഉൾെപ്പടെ പ്രമുഖ താരങ്ങൾ ഇന്ന് ട്രാക്കിലിറങ്ങുന്നുണ്ട്. നിലവിൽ എട്ട് സ്വർണവും 13 വെള്ളിയും 20 വെങ്കലവുമടക്കം 41 മെഡലുകൾ സ്വന്തമാക്കിയ ഇന്ത്യക്ക് ഇന്ന് മെഡലിെൻറ എണ്ണം വർധിപ്പിക്കാനാകുമെന്ന പ്രതീക്ഷയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.