കോവിഡ് 19: ഒളിമ്പിക്സ് 2021ലേക്ക് മാറ്റി
text_fieldsടോക്യോ: ജപ്പാൻ എന്ന കൊച്ചു ദ്വീപരാജ്യത്തിന് ഒളിമ്പിക്സ് വീണ്ടുമൊരു ദുഃസ്വപ് നമായി. 1940ൽ ആദ്യമായി ലഭിച്ച ഒളിമ്പിക്സ് വേദി ലോകയുദ്ധത്തിെൻറ ഭീതിയിൽ തട്ടിത്തെറ ിച്ചപ്പോൾ, 80 വർഷത്തിനുശേഷം മഹാമാരിയായി മാറിയ കോവിഡ് -19െൻറ രൂപത്തിൽ ചരിത്രം ആവ ർത്തിക്കുന്നു. കോവിഡ് മഹാമാരിയായി പടരുേമ്പാഴും ഒളിമ്പിക്സ് മുൻ നിശ്ചയപ്രകാര ം തന്നെ നടക്കുമെന്ന പ്രഖ്യാപനത്തിലായിരുന്നു ജപ്പാൻ. പ്രധാനമന്ത്രി ഷിൻസോ ആബെയും ഒളിമ്പിക്സ് സംഘാടക സമിതിയും ഉറച്ചുനിന്നപ്പോൾ, രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡൻറ് തോമസ് ബാഹും ഇതാവർത്തിച്ചു. എന്നാൽ, രാജ്യാന്തര സമൂഹത്തിെൻറയും കായിക ലോകത്തിെൻറയും കടുത്ത സമ്മർദത്തിനു മുന്നിൽ ഒളിമ്പിക്സ് സംഘാടകർ കീഴടങ്ങുകയായിരുന്നു. അമേരിക്കൻ അത്ലറ്റിക്സ്, നീന്തൽ ഫെഡറേഷനുകൾ ഒളിമ്പിക്സ് മാറ്റിവെക്കാൻ ആവശ്യപ്പെട്ട് രംഗത്തു വന്നതിനു പിന്നാലെ കഴിഞ്ഞ ദിവസം കാനഡയും ആസ്ട്രേലിയയും ഈ വർഷത്തെ ഒളിമ്പിക്സിൽനിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു. കാൾ ലൂയിസ് ഉൾപ്പെടെ ഇതിഹാസ താരങ്ങളും ഇന്ത്യ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയും ആശങ്ക അറിയിക്കുകയും ചെയ്തതോടെ സംഘാടകർക്ക് മറ്റു വഴികളില്ലാതായി.
1940
അന്ന് യുദ്ധം
ഏഷ്യക്ക് ആദ്യമായി ലഭിച്ച ഒളിമ്പിക്സ് ആതിഥേയത്വമായിരുന്നു 1940ലേത്. സാങ്കേതിക മികവും സാമ്പത്തിക ശക്തിയും എന്നനിലയിൽ മുൻപന്തിയിൽ നിന്ന ജപ്പാനുതന്നെ ഒളിമ്പിക്സ് നറുക്ക് വീണു. ഷെഡ്യൂൾ തയാറാക്കുകയും പോസ്റ്ററുകൾ അച്ചടിക്കുകയും 1940 സെപ്റ്റംബർ 21ന് പ്രൗഢഗംഭീര ഉദ്ഘാടന ചടങ്ങും പ്രഖ്യാപിച്ച് ടോക്യോ ഒളിമ്പിക്സിനെ വരവേൽക്കാനൊരുങ്ങവെയാണ് അടിമുടി പിഴക്കുന്നത്. രണ്ടാം ലോകയുദ്ധം ആരംഭിക്കുകയും ചൈനീസ് പ്രവിശ്യയായ മഞ്ചൂറിയയിൽ ജപ്പാെൻറ അധിനിവേശവും ഇതര ഏഷ്യൻ രാജ്യങ്ങൾക്കുമേലുള്ള സൈനിക ആക്രമണവും ആയപ്പോൾ 1940 ഒളിമ്പിക്സ് സംശയത്തിലായി. ബ്രിട്ടനും അമേരിക്കയും അടക്കം ജപ്പാനെതിരെ രംഗത്തുവന്നു. മഞ്ചൂറിയ അധിനിവേശം അംഗീകരിക്കാതിരുന്നതോടെ ജപ്പാൻ ലീഗ് ഓഫ് േനഷൻസും വിട്ടു. 1938 ജൂലൈ ആയപ്പോേഴക്കും ടോക്യോയെ ഞെട്ടിച്ച് ആ പ്രഖ്യാപനവും വന്നു. ഒളിമ്പിക്സ് ഫിൻലൻഡിലെ ഹെൽസിങ്കിയിലേക്ക് മാറ്റി. യുദ്ധസാഹചര്യം നിലനിൽക്കുന്നതിനാൽ ഏറെ വേദനയോടെയാണെങ്കിലും ജപ്പാന് ആ തീരുമാനം അംഗീകരിക്കാതെ വഴിയില്ലാതായി.
രണ്ടാം ലോകയുദ്ധം അവസാനിക്കാതായതിനെ തുടർന്ന് െഹൽസിങ്കി ഒളിമ്പിക്സും ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് 1948ൽ ലണ്ടനിലാണ് ഒളിമ്പിക്സ് നടന്നത്. പ്രായശ്ചിത്തമായി ജപ്പാൻ 1964 ടോക്യോവിൽ തന്നെ ഏഷ്യയിലെ ആദ്യ ഒളിമ്പിക്സിന് വേദിയൊരുക്കി.
2020
ഇന്ന് മഹാമാരി
തുടർച്ചയായ പ്രകൃതിദുരന്തങ്ങളെ അതിജയിച്ച ജപ്പാന് ലോകത്തിന് മുന്നിൽ മികവ് പ്രദർശിപ്പിക്കാനുള്ള അവസരമായിരുന്നു 2020 ടോക്യോ ഒളിമ്പിക്സ്.
2011ലെ ഭൂകമ്പം, സൂനാമി, ആണവ ചോർച്ച എന്നിവ രാജ്യം അതിജീവിച്ച വഴി ലോകത്തെ കാട്ടിക്കൊടുക്കുകയായിരുന്നു ലക്ഷ്യം. 1260 കോടി ഡോളർ ബജറ്റുമായി സർവസന്നാഹങ്ങളോടെ തന്നെ ജപ്പാൻ ഒരുങ്ങി. സാങ്കേതിക തികവും അതിനൂതന ആതിഥേയത്വവുമായിരുന്നു ടോക്യോയുടെ വ്യത്യസ്തത. സ്റ്റേഡിയങ്ങൾ പരിസ്ഥിതി സൗഹൃദം. അടിമുടി ഡിജിറ്റൽ അങ്ങനെ ‘മെയ്ഡ് ഇൻ ജപ്പാൻ’ ഒളിമ്പിക്സിനാണ് േടാക്യോ കാത്തിരുന്നത്. അതിനിടെയാണ് കോവിഡ് എന്ന മഹാമാരി എല്ലാം തകർത്തത്.
ലോകവ്യാപകമായി രാജ്യങ്ങൾ ജാഗ്രതയിലായതോടെ യോഗ്യത മത്സരങ്ങൾ മുടങ്ങി. രോഗഭീതി പടർന്നതോടെ മാറ്റിവെക്കൽ മാത്രമായി വഴി.
ഇതോടെ ദശലക്ഷം ഡോളറിെൻറ നഷ്ടമാവും സംഘാടകരെ കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.