വിലക്ക് നീങ്ങിയ കളിക്കളത്തിൽ ഹിജാബണിഞ്ഞ് ഇറാനെത്തി
text_fieldsബംഗളൂരു: ബാസ്കറ്റ്ബാൾ കോർട്ടിൽ ശിരോവസ്ത്രത്തിന് ഏർപ്പെടുത്തിയ വിലക്ക് നീണ്ട 20 വർഷത്തിനൊടുവിൽ പിൻവലിച്ചപ്പോൾ ഇറാൻ പെൺകുട്ടികൾ വീണ്ടും പന്തുമായിറങ്ങി. ബാസ്കറ്റ്ബാൾ കളത്തിൽ തൊപ്പിക്കും തലപ്പാവിനും ഹിജാബിനുമെല്ലാം വിലക്കേർപ്പെടുത്തിയത് അന്താരാഷ്ട്ര ബാസ്കറ്റ്ബാൾ ഫെഡറേഷൻ (ഫിബ) ഒക്ടോബർ ഒന്നുമുതൽ പിൻവലിച്ചിരുന്നു. ഇതിനുശേഷം ഇറാൻ പെങ്കടുക്കുന്ന ആദ്യ അന്താരാഷ്ട്ര ടൂർണമെൻറാണ് ബംഗളൂരുവിൽ നടക്കുന്ന ഫിബ അണ്ടർ-16 വനിത ഏഷ്യൻ ചാമ്പ്യൻഷിപ്. അണ്ടർ-16 വിഭാഗത്തിൽ 38 വർഷങ്ങൾക്ക് ശേഷമാണ് ഇറാൻ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കുന്നതെന്നതും പ്രത്യേകതയാണ്.
കായികരംഗത്ത് ശിരോവസ്ത്ര നിരോധനം നീക്കണമെന്നത് ഇറാനും ഖത്തറും ഇൗജിപ്തും അടക്കമുള്ള രാജ്യങ്ങളുടെ നിരന്തര ആവശ്യമാണ്. ബാസ്കറ്റ്ബാളിൽ ഹിജാബ് അനുവദിക്കണമെന്നാവശ്യപ്പെട്ട് രണ്ടുവർഷം മുമ്പ് ‘ഫിബ അലൗ ഹിജാബ്’ എന്ന ഹാഷ്ടാഗിൽ ഒാൺലൈൻ കാമ്പയിൻ ആരംഭിച്ചിരുന്നു. കഴിഞ്ഞ ഏപ്രിലിൽ തെഹ്റാനിൽ സംഘടിപ്പിച്ച വനിതകളുടെ ബസ്കറ്റ്ബാൾ പ്രദർശന മത്സരം വീക്ഷിക്കാൻ ഫിബ പ്രതിനിധികളും എത്തിയിരുന്നു. 1979ലെ ഇറാൻ വിപ്ലവത്തിന് ശേഷം രാജ്യത്ത് വനിതകളുടെ ഒരു കായികയിനം ആദ്യമായി പുരുഷന്മാർ വീക്ഷിച്ച മത്സരം എന്ന ചരിത്രപ്രാധാന്യം കൂടിയുണ്ടായിരുന്നു അതിന്. തുടർന്ന് ശിരോവസ്ത്ര വിലക്ക് നീക്കാൻ അനുമതി നൽകുകയായിരുന്നു.
ബംഗളൂരുവിൽ നടക്കുന്ന അണ്ടർ-16 ഏഷ്യൻ ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിനെത്തിയ ഇറാൻ ടീം ടൂർണമെൻറ് ആരംഭിക്കുംമുേമ്പ സംഘാടകരുടെ പുറത്താക്കൽ ഭീഷണിയിലായിരുന്നു. ഫിബയിലെ അംഗത്വഫീസ് കുടിശ്ശിക വരുത്തിയതായിരുന്നു കാരണം. തുകയൊടുക്കിയതോടെ ടൂർണമെൻറിൽ പെങ്കടുക്കാൻ അവസാനനിമിഷം അനുമതിനൽകി. ആവേശത്തോടെ കളത്തിലിറങ്ങിയ ഇറാൻ ആദ്യ മത്സരത്തിൽ നേപ്പാളിനെ 89-32ന് തകർത്തെങ്കിലും രണ്ടാം മത്സരത്തിൽ ആതിഥേയരായ ഇന്ത്യയോട് 53-97ന് തോറ്റു. എന്നാൽ മൂന്നാം മത്സരത്തിൽ 84-76ന് ശ്രീലങ്കയെ കീഴടക്കി ഇന്ത്യക്ക് പിറകിൽ രണ്ടാമതെത്തിയ ഇറാൻ വ്യാഴാഴ്ച ക്വാർട്ടർ ഫൈനലിൽ മലിദ്വീപിനെ നേരിടും.
‘‘ഹിജാബ് ധരിക്കുന്നത് ഞങ്ങൾക്ക് ആത്മവീര്യം നൽകുന്നു. ഞങ്ങളുടെ ആവശ്യം ഫിബ അംഗീകരിച്ചതിൽ ഏറെ സന്തോഷമുണ്ട്’’ - ഇറാൻ ടീമിെൻറ പരിശീലക ഇലാഹി ദരസ്താനിയുടെ വാക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.