എസ്.എഫ്.െഎ നേതാവിെൻറ പേരിൽ നടത്തുന്ന കബഡി മത്സരത്തിൽ ഒന്നാം സമ്മാനം ‘നമോ ഫ്രണ്ട്സ്’ വക
text_fieldsകാസർകോട്: എസ്.എഫ്.െഎ നേതാവിെൻറ സ്മരണാർഥം സി.പി.എം. നേതൃത്വത്തിലുള്ള ക്ലബ്ബ് നടത്തുന്ന കബഡി മത്സരത്തിൽ ഒന്നാം സമ്മാനം ‘നമോ ഫ്രണ്ട്സ്’ വക. മരണപ്പെട്ട എസ്.എഫ്.െഎ കാസർകോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം നുള്ളിപ്പാടി ചെന്നിക്കരയിലെ അഹമ്മദ് അഫ്സലിെൻറ സ്മരണക്കായി നുള്ളിപ്പാടി ചെന്നിക്കര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ശനിയാഴ്ച വൈകീട്ട് 6ന് നടത്തുന്ന കബഡി ടൂർണമെൻറിൽ ഒന്നാം സ്ഥാനക്കാർക്കായുള്ള ട്രോഫിയാണ് ‘നമോ ഫ്രണ്ട്സ്’ മായിപ്പാടി എന്ന പ്രത്യക്ഷത്തിൽതന്നെ ആർ.എസ്.എസ് ആഭിമുഖ്യമുള്ള ഗ്രൂപ്പ് നൽകുന്നത്.
സി.പി.എം കാസർകോട് ലോക്കൽകമ്മറ്റി സെക്രട്ടറി അനിൽ ചെന്നിക്കരയാണ് നിലവിൽ ചെന്നിക്കര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിെൻറ പ്രസിഡൻറ്. കാസർകോട് നഗരസഭയിലെ ഏക സി.പി.എം അംഗം കെ. ദിനേഷാണ് ക്ലബ്ബിെൻറ രക്ഷാധികാരികളിലൊരാൾ. തീർത്തും ഇടതുപക്ഷ സ്വഭാവവും മതേതര കാഴ്ചപ്പാടും പുലർത്തുന്ന ക്ലബ്ബ് നടത്തുന്ന കബഡി മത്സരത്തിൽ ഒന്നാം സ്ഥാനക്കാർക്കുള്ള ട്രോഫി ‘നമോ ഫ്രണ്ട്സ്’ പോലുള്ള തീവ്ര ഹൈന്ദവ കക്ഷികൾ നൽകുന്നത് ചർച്ചയായിട്ടുണ്ട്. എന്നാൽ ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ക്ലബ്ബ് ഭാരവാഹികൾക്ക് കൃത്യമായ മറുപടി നൽകാനുമാവുന്നുമില്ല.
മുൻകാലങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളൊക്കെ നടത്തി ശ്രദ്ധ പിടിച്ചുപറ്റിയ ക്ലബ്ബിെൻറ സമീപനത്തിലുണ്ടായ ഇൗ മാറ്റം ഏറെ ഗൗരവത്തോടെയാണ് പൊതുസമൂഹം വീക്ഷിക്കുന്നത്. സി.പി.എമ്മിനകത്തുതന്നെ ഇതു സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായം ഉയർന്നുകഴിഞ്ഞു. പാർട്ടി നേതൃത്വം അറിയാതെ ഇങ്ങനെയൊന്ന് സംഭവിക്കില്ലെന്നാണ് അനുഭാവികളും പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.