കോബി ബ്രയാൻറിന് കായിക ലോകത്തിെൻറ അന്ത്യാഞ്ജലി
text_fieldsനീണ്ട 20 വർഷം വാണ കോർട്ടിൽ നിന്നു ലഭിച്ച ഓമനപ്പേരിനെ കോബി പൊൻതൂവലാക്കിമാറ്റി. അ ഞ്ച് എൻ.ബി.എ കിരീടവും 18 തവണ എൻ.ബി.എ ഓൾസ്റ്റാർ പട്ടവും രണ്ടു തവണ ഒളിമ്പിക്സ് സ്വർ ണവും നേടിയ ഐതിഹാസിക കരിയറിന് 2016ൽ തിരശ്ശീലയിട്ടിറങ്ങിയപ്പോൾ ആരംഭിച്ച അക്കാദമ ിക്ക് അദ്ദേഹം മറ്റൊരു പേരും തിരഞ്ഞില്ല. കാലിഫോർണിയയിൽ രണ്ടു വർഷം മുമ്പ് ആരംഭിച് ച ‘മാംബ സ്പോർട്സ്’ ഇന്ന് അമേരിക്കയിലെ ഏറ്റവും പ്രമുഖമായ മൾട്ടി സ്പോർട്സ് സ െൻറർ ആണ്.
ഫുട്ബാളിനെയും ബാസ്കറ്റ്ബാളിനെയും ഒരുപോലെ പ്രണയിച്ച കോബി ബ്രായാൻറ് സ്വപ് നങ്ങൾ ഏറെബാക്കിയാക്കി മടങ്ങുേമ്പാൾ നഷ്ടമാവുന്നത് ബാസ്കറ്റ്ബാളിലും ഫുട് ബാളിലും ബേസ്ബാളിലും പിറവിയെടുക്കാൻ ആഗ്രഹിച്ച പുതുതാരങ്ങളെയാവും. 1978ൽ പെൻസൽേവ നിയയിലായിരുന്നു കോബി ബ്രയാെൻറ ജനനം. മുൻ എൻ.ബി.എ താരവും പരിശീലകനുമായ പിതാവ് ജോ ബ്രയാെൻറ പാതയിലൂടെതന്നെ മകനും വളർന്നു.
17ാം വയസ്സിൽ വിൽ ഷാമ്പർലെയ്നും കരിം അബ്ദുൽ ജബ്ബാറും ഗെയ്ൽ ഗൂഡ്രിച്ചും കളിച്ച ലോസ്ആഞ്ജലസ് ലേകേഴ്സിെൻറ താരമായി അരങ്ങേറ്റം കുറിച്ചു. സ്കൂൾ തലത്തിൽ തിളങ്ങിയ കൗമാരക്കാരനെ ലേലത്തിലൂടെ ഷാർലറ്റ് ഹോണറ്റാണ് സ്വന്തമാക്കിയതെങ്കിലും അവർ ലോസ്ആഞ്ജലസിന് വിറ്റു. പിന്നെ അതൊരു ചരിത്രമായി. ബാസ്കറ്റിൽ ഒന്നൊന്നായി പോയൻറ് വരിക്കൂട്ടും പോലെ ഓരോ ചുവട്വെച്ച് കയറിയ കരിയർ. നീണ്ട രണ്ടു പതിറ്റാണ്ടുകാലം ഒരു ക്ലബിനൊപ്പംതന്നെ തുടർന്ന ബ്രയാൻറ് ഇതിനിടയിൽ കിരീടങ്ങളും റെക്കോഡുകളുമെല്ലാം സ്വന്തം പേരിൽ വാരിക്കൂട്ടി. ഓരോ സീസണിലെയും ഡ്രാഫ്റ്റിൽ തങ്ങളുടെ പ്രിയപ്പെട്ടതാരത്തെ കൈവിടാതെ ലോസ്ആഞ്ജലസ് ലേകേഴ്സും നിലനിർത്തി. 2016ൽ താരം വിടവാങ്ങിയപ്പോൾ ആദരവായി രണ്ട് കാലങ്ങളിലായി അദ്ദേഹം അണിഞ്ഞ ജഴ്സി നമ്പറുകൾ (8, 24) പിൻവലിച്ചാണ് ക്ലബ് യാത്രയാക്കിയത്.
ഒരു കളി; 81 പോയൻറ്
കോബിയുടെ പ്രതിഭക്ക് മുന്നിൽ ബാസ്കറ്റ്ബാൾ ലോകം ശിരസ്സു നമിച്ച പ്രകടനമായിരുന്നു 2006 ജനുവരി 22ന് ടൊറാേൻറാ റാപ്റ്റേഴ്സിനെതിരെ കണ്ടത്. എൽ.എ ലേകേഴ്സ് നേടിയ 122ൽ 81 പോയൻറും കോബിയുടെ കൈയിലൂടെയാണ് പിറന്നത്. ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ പോയൻറ് നേടിയ താരങ്ങളിൽ രണ്ടാമൻ. 1962ൽ വിൽറ്റ് ചാമ്പർലെയ്െൻറ 100 പോയൻറാണ് പട്ടികയിൽ ഒന്ന്. ആ സീസണിൽ കോബിയുടെ ശരാശരി കളിയിൽ 35.4 പോയൻറ് എന്നതായിരുന്നു.
20 വർഷം, ഒരേയൊരു ടീം
ഒരു ടീമിെൻറ മാത്രം താരമായി കരിയർ അവസാനിപ്പിക്കുകയെന്ന അപൂർവത കോബി ബ്രയാൻറിനെപോലെ ചുരുക്കം ചിലർക്കേ ഉണ്ടാവൂ. 1996ൽ അരങ്ങേറി 2016 വിടപറയും വരെ കോബി എൽ.എ ലേകേഴ്സിെൻറ മാത്രം താരമായി. ഇതിനിടെ, നേടിയത് അഞ്ച് എൻ.ബി.എ കിരീടങ്ങൾ (2000, 01, 02, 09, 10). രണ്ടു തവണ ഫൈനലിലെ മികച്ച താരം (2009, 10). 2008ൽ ലീഗിലെ ഏറ്റവും മികച്ച താരം. ഓൾ സ്റ്റാർ ടീമിൽ 18 തവണ അംഗം. തുടങ്ങി ഒരു താരമെന്ന നിലയിൽ നേടിയെടുക്കാവുന്നതെല്ലാം അദ്ദേഹം ബാസ്കറ്റിലാക്കി. ഇതിനിടയിലാണ് 2008 ബെയ്ജിങ്, 2012 ലണ്ടൻ ഒളിമ്പിക്സുകളിൽ അമേരിക്ക സ്വർണം നേടിയപ്പോൾ ടീമിെൻറ ഭാഗമായി.
ഒാസ്കറിലും തിളങ്ങി
ബാസ്കറ്റ്കോർട്ടിലെ നേട്ടങ്ങൾക്കൊപ്പം ഒാസ്കർ അവാർഡും കോബിയെ തേടിയെത്തി. കോർട്ടിനോട് വിടപറഞ്ഞശേഷം 2018ൽ കോബി ഭാഗമായ ‘ഡിയർ ബാസ്കറ്റ്ബാൾ’ ഷോർട്ട്ഫിലിമാണ് മികച്ച അനിമേറ്റഡ് വിഭാഗത്തിൽ ഓസ്കർ അവാർഡ് നേടിയത്. കോബി ബ്രയാൻ എഴുതി, ശബ്ദം നൽകിയ ചിത്രത്തിന് ഒരു ബാസ്കറ്റ്ബാൾ താരത്തിെൻറ വിരമിക്കൽ സന്ദേശമാണ് ഇതിവൃത്തം.
മക്കൾ എന്ന സ്വപ്നം
കളിക്കൊപ്പം താലോലിച്ച സംഗീതസ്വപ്നമാണ് കോബിയുടെ ജീവിതത്തിലേക്ക് നർത്തകിയായ വനേസ ലെയ്നയെ എത്തിച്ചത്. വിവാഹമോചനം നേടിയും പിന്നീട് ഒന്നിച്ചും തുടർന്ന ദാമ്പത്യത്തിൽ നാല് പെൺമക്കൾ. നാലാമത്തെ കുഞ്ഞിന് ഏഴുമാസം മാത്രം പ്രായം. അവരെയെല്ലാം ബാസ്കറ്റ്ബാളിലെ സൂപ്പർതാരങ്ങളാക്കാനായിരുന്നു കോബിയുടെ സ്വപ്നം. ആ ലക്ഷ്യത്തിലേക്കായിരുന്നു മാംബ സ്പോർട്സ് അകാദമിയുടെ തുടക്കം. മകളുടെ കളിക്കായുള്ള യാത്ര അന്ത്യയാത്രയുമായി.
ലെബ്രോണിന് അഭിനന്ദനം; മണിക്കൂറുകൾക്കകം മരണം
എൻ.ബി.എ കരിയർ പോയൻറ് സ്കോറിങ്ങിൽ മൂന്നാം സ്ഥാനത്തായിരുന്നു കോബി ബ്രയാൻറ്. 1346 കളിയിൽ 33,643 പോയൻറ് നേടിയ കോബിയെ ശനിയാഴ്ചയാണ് ലോസ്അഞ്ജലസ് ലേകേഴ്സിെൻറ മറ്റൊരു സൂപ്പർതാരം ലെബ്രോൺ ജെയിംസ് മറികടന്നത്. ലെബ്രോണിനെ അഭിനന്ദിച്ച് സ്വന്തം ഹാൻഡ്ലിൽ ട്വീറ്റ് ചെയ്ത് മണിക്കൂറുകൾക്കകം കോബി ബ്രയാൻറും മകളും ഒരു തീഗോളമായി പൊട്ടിച്ചിതറി. ശനിയാഴ്ച രാത്രിയിലെ മത്സരത്തിലായിരുന്നു ലെബ്രോൺ കോബിയെ മറികടന്നത്. അതിനു പിന്നാലെ ട്വിറ്ററിൽ അഭിനന്ദിച്ച് ഇങ്ങനെ എഴുതി ‘ജൈത്രയാത്ര തുടരുക. ഏറെ ആദരവ് സഹോദരാ.’ തെൻറ ഹീറോയുടെ സന്ദേശമെത്തിയതിെൻറ ആവേശമടങ്ങും മുമ്പായിരുന്നു ലെബ്രോണിനെ തേടി മരണവാർത്തയുമെത്തുന്നത്. ഞെട്ടിത്തരിച്ച ലെബ്രോണിനെ സഹതാരങ്ങൾ ആശ്വസിപ്പിക്കുന്ന ചിത്രവും പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. കരിം അബ്ദുൽ ജബ്ബാർ (38,387), കാൾ മലോൺ (36,928) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്ത്.
‘‘എനിക്ക് പറയാന്‍ വാക്കുകളില്ല. കോബിയുടെ കുടുംബത്തെയും സുഹൃത്തുക്കളെയും എെൻറ സ്നേഹം അറിയിക്കുന്നു. നിങ്ങളെ നേരത്തേ പരിചയപ്പെടാനായതിലും കുറച്ചുസമയം ഒരുമിച്ച് ചെലവഴിക്കാന്‍ കഴിഞ്ഞതിലും സന്തോഷം. പ്രതിഭാശാലികളായി കുറച്ചുപേര്‍ മാത്രമേയുണ്ടാകൂ. അതില്‍ ഒരാള്‍ നിങ്ങളാണ്.’’
-ലയണൽ മെസ്സി
‘‘കോബിയുടെയും മകളുടേയും മരണവാര്‍ത്ത വളരെയധികം ദുഃഖേത്താടെയാണ് അറിഞ്ഞത്. ഇതിഹാസ താരമായ കോബി യുവതാരങ്ങള്‍ക്ക് എന്നും പ്രചോദനമായിരുന്നു. അദ്ദേഹത്തിെൻറ കുടുംബത്തിനും സുഹൃത്തുക്കൾക്കും അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും ഞാൻ അനുശോചനം രേഖെപ്പടുത്തുന്നു.’’
-ക്രിസ്റ്റ്യാനോ റൊണാൾഡോ
‘‘കോബി ബ്രയാൻറിെൻറയും മകളുടെയും, ഒപ്പം മറ്റ് യാത്രികരുടെയും മരണം അത്യന്തം സങ്കടത്തോടെയാണ് അറിയാൻ കഴിഞ്ഞത്. അവരുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ലോകത്താകമാനമുള്ള ആരാധകർക്കും എെൻറ അനുശോചനം രേഖപ്പെടുത്തുന്നു.’’
-സചിൻ ടെണ്ടുൽകർ
‘‘ഹൃദയം തകർന്നുെകാണ്ടാണ് ഇൗ വാർത്ത കേട്ടത്. കോബി കോർട്ടിൽ തീർത്ത മായാജാലപ്രകടനങ്ങൾ കണ്ട കുട്ടിക്കാലം ഓർമയിലെത്തുന്നു. ജീവിതം പ്രവചനാതീതവും ചഞ്ചലവുമാണ്. അദ്ദേഹത്തിെൻറ കുടുംബത്തിന് കരുത്തും അനുശോചനങ്ങളും നേരുന്നു.’’
-വിരാട് കോഹ്ലി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.