സചിന് ലോറസ് പുരസ്കാരം
text_fieldsബർലിൻ: കായികരംഗത്തെ ‘ഓസ്കർ’ എന്നറിയപ്പെടുന്ന ലോറസ് പുരസ്കാരം ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടു ൽക്കർക്ക്. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തെ ഏറ്റവും മികച്ച കായിക മുഹൂർത്തത്തെ അടയാള പ്പെടുത്തുന്നതിനായി ലോറസ് നൽകുന്ന ‘സ്പോർടിങ് മൊമെന്റ് 2000-2020 അവാർഡാണ് സചിന് ലഭ ിച്ചത്. 2011ലെ ഏകദിന ലോകകപ്പ് വിജയത്തിനു ശേഷം സചിനെ തോളിലേറ്റി മൈതാനം ചുറ്റുന്ന സഹത ാരങ്ങളുടെ ചിത്രമാണ് ‘രാജ്യത്തിന്റെ തോളിലേറി’ എന്ന പേരിൽ പുരസ്കാരത്തിനർഹമായത്.
സ്പോർട്സ്മാൻ ഓഫ് ദ ഇയർ അവാർഡ് അജൻറീനയുടെ ലയണൽ മെസ്സിയും ബ്രിട്ടെൻറ ലൂയിസ് ഹാമിൽട്ടണും പങ്കിട്ടു. സ്പോർട്സ് വുമൺ ഓഫ് ദ ഇയർ പുരസ്കാരം യു.എസ് ജിംനാസ്റ്റിക്സ് താരം സിമോണി ബെയ്ൽസ് സ്വന്തമാക്കി.
With World Championships and Ballon d'Ors between them, @LewisHamilton and Lionel Messi share the #Laureus20 World Sportsman of the Year award - a moment of sporting history!
— Laureus (@LaureusSport) February 17, 2020
Congratulations guys!#SportUnitesUs pic.twitter.com/7akYcykux2
ബാഴ്സലോണ ജഴ്സിയിൽ 600ാം ഗോൾ തികക്കുകയും ആറാം തവണ ലാ ലിഗ ടോപ്സ്കോററാവുകയും ആറാം ബാലൻഡി ഓർ പുരസ്കാരം നേടുകയും ചെയ്ത മെസ്സി പോയവർഷം ഫുട്ബാളിലെ ഒരുപിടി പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു. അതിവേഗ കാേറാട്ട മത്സരമായ ഫോർമുല വൺ സർക്യൂട്ടിൽ ആറാം കിരീടം നേടിയാണ് ഹാമിൽട്ടൺ തിളങ്ങിയത്.
@sachin_rt
— Laureus (@LaureusSport) February 17, 2020
Carried on the Shoulders of a Nation, the Little Master led India to their first World Cup since 1983 in 2011, at his sixth and final attempt
As voted for by you, he is the ultimate Laureus Sporting Moment 2000 - 2020 #Laureus20 #SportUnitesUs pic.twitter.com/zFZpM8qD3j
മികച്ച ടീമിനുള്ള പുരസ്കാരം സ്പാനിഷ് ബാസ്കറ്റ് ബാൾ ടീം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.