മാഗ്നസ് കാൾസന് ലോക റെക്കോഡ്
text_fieldsആംസ്റ്റർഡാം: ചതുരംഗക്കളത്തിൽ ആർക്കും പിടികൊടുക്കാതെ ലോക ചാമ്പ്യൻ മാഗ്നസ് കാ ൾസെൻറ അശ്വമേധം. നെതർലൻഡ്സിൽ നടക്കുന്ന ടാറ്റ സ്റ്റീൽ ചെസ് ടൂർണമെൻറിലൂടെ നോർ വേക്കാരൻ 15 വർഷം പഴക്കമുള്ള ലോക റെക്കോഡ് തകർത്തു. നെതർലൻഡ്സിെൻറ ജോർദാൻ വാൻ ഫോറീസ്റ്റുമായി സമനില നേടിയതോടെ തുടർച്ചയായി 111 ക്ലാസിക്കൽ മത്സരങ്ങളിൽ പരാജയമറിയാതെ മുന്നേറിയാണ് കാൾസൻ റെക്കോഡ് തിരുത്തിയത്. റഷ്യയുടെ സെർജി ടിവിയാകോവിെൻറ റെക്കോഡാണ് (110) മറികടന്നത്.
അഞ്ചാം റൗണ്ടിൽ ഇന്ത്യയുടെ വിശ്വനാഥൻ ടൂർണമെൻറിലെ ആദ്യ ജയം സ്വന്തമാക്കി. യു.എസിെൻറ ജെഫ്രി ഷിയോങ്ങിനെ 43 നീക്കങ്ങൾക്കൊടുവിലാണ് മുൻ ലോക ചാമ്പ്യനായ ആനന്ദ് തോൽപിച്ചത്.
റൗണ്ട് റോബിൻ ലീഗിലെ അഞ്ച് റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ടര പോയൻറുമായി ആനന്ദും കാൾസനും മറ്റ് മൂന്നുപേർക്കുമൊപ്പം ആറാം സ്ഥാനം പങ്കിടുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.