ചെസിൽ പുതുവിപ്ലവം; വർണവിവേചനത്തിനെതിരായ സന്ദേശവുമായി കാൾസനും അനിഷ് ഗിരിയും
text_fieldsഒാസ്ലോ: വെള്ളക്കരുവിൽ തുടങ്ങുകയാണ് ചെസിലെ നിയമം. എന്നാൽ, നിറത്തിെൻറ പേരിലെ വിവേചനത്തിനെതിരെ ചതുരംഗക്കള ത്തിൽ പ്രതീകാത്മക വിപ്ലവം നടത്തിയിരിക്കുകയാണ് ലോക ചെസ് ചാമ്പ്യൻ മാഗ്നസ് കാൾസനും ഗ്രാൻഡ്മാസ്റ്റർ അന ിഷ് ഗിരിയും. െഎക്യരാഷ്ട്രസഭയുടെ വർണ വിവേചന വിരുദ്ധദിനാചരണത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച ഇരുവരും ചതുരംഗ കളത്തെ പോർമുഖമാക്കി.
വെള്ളക്കരുവിൽ കളി തുടങ്ങുന്ന നിയമം ലംഘിച്ച് കാൾസൻ ആദ്യം കറുപ്പ് കരു നീക്കി. ഒാസ്ലോയിൽ നടന്ന പ്രദർശന മത്സരത്തിലായിരുന്നു ഇൗ വിപ്ലവം. കളി സമനിലയിൽ പിരിഞ്ഞു. മാർച്ച് 21ന് നടന്ന മത്സരത്തെ പിന്തുണച്ചും വിമർശിച്ച് ആരാധകർ രംഗത്തെത്തിയെങ്കിലും സമത്വത്തിനായുള്ള പോരാട്ടത്തിൽ ഏറ്റവും മികച്ച പ്രചാരണമായാണ് നീക്കത്തെ വിശേഷിപ്പിക്കുന്നത്.
‘ചെസിലെ നിയമം ഞങ്ങൾ ലംഘിച്ചു. വംശീയമോ രാഷ്ട്രീയമോ ആയ നിയമമല്ലിത്. എന്നാൽ, നിറത്തിെൻറ പേരിൽ ജീവിതത്തിലോ മറ്റോ വല്ല മേന്മയുമുണ്ടെന്ന് വിശ്വസിക്കുന്നവർക്ക് തിരുത്താനുള്ള ഒരു സന്ദേശം നൽകാനാണ് ശ്രമിച്ചത്’ -കാൾസൻ പറഞ്ഞു. ‘ഇതൊരു പ്രതീകാത്മക മുന്നേറ്റമാണെന്ന് അനിഷ് ഗിരിയും വ്യക്തമാക്കി.
കാൾസനെയും അനിഷിനെയും അഭിനന്ദിച്ചും പിന്തുണ പ്രഖ്യാപിച്ചും ലോകതാരങ്ങൾ രംഗത്തെത്തി. ചെസ് നിയമത്തിലോ കളിയിലോ ഇത്തരമൊരു വിവേചനമില്ലെങ്കിലും വർണവെറിക്കെതിരെ ലോകത്തിന് നൽകാനാവുന്ന മികച്ച സന്ദേശമാണിതെന്നായിരുന്നു അമേരിക്കൻ ഗ്രാൻഡ് മാസ്റ്റർ സൂസൻ പൊൾഗാറിെൻറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.