നിഖാത് സരീനെ ഇടിച്ചിട്ട് മേരികോം ഒളിമ്പിക്സ് യോഗ്യത മത്സരത്തിന്
text_fieldsന്യൂഡൽഹി: ഇന്ത്യൻ ബോക്സിങ്ങിൽ തന്നെ വെല്ലാൻ ആരുമില്ലെന്ന് ഒരിക്കൽകൂടി തെളിയിച്ച് അയേൺ ലേഡി എം.സി. മേരികോം. റിങ്ങിലെത്തും മുേമ്പ വാക്കുകൾകൊണ്ട് പോർവിളിച്ച രണ്ടുപേർ ബോക്സിങ് ഗ്ലൗസ് അണിഞ്ഞ് മുഖാമുഖമെത്തിയപ്പോൾ പരിചയസമ്പത്തും ആറ് ലോകകിരീടങ്ങളും സമ്പാദ്യമായുള്ള മോരികോമിന് തന്നെയായി അനായാസ ജയം. ഇതോടെ, 2020 ടോക്യോ ഒളിമ്പിക്സ് യോഗ്യത റൗണ്ടിൽ 51 കിലോ വിഭാഗത്തിൽ മാറ്റുരക്കാൻ ഇന്ത്യൻ കുപ്പായത്തിൽ മേരി തന്നെ ഇറങ്ങും. വെല്ലുവിളിയുമായി രംഗത്തെത്തിയ തെലങ്കാനക്കാരി നിഖാത് സരീനെതിരെ ഏകപക്ഷീയമായിരുന്നു (9-1) അയേൺ ലേഡിയുടെ വിജയം.
മേരിയെ നേരിട്ട് യോഗ്യത റൗണ്ടിന് അയക്കാനുള്ള ബോക്സിങ് ഫെഡറേഷൻ തീരുമാനം ചോദ്യംചെയ്ത് നിഖാത് സരീൻ പരസ്യമായി രംഗത്തെത്തിയതോടെയാണ് ഇന്ത്യൻ ബോക്സിങ്ങിലെ വീറുറ്റ പോരാട്ടത്തിന് അരങ്ങൊരുങ്ങിയത്. ആറുവട്ടം ലോകജേതാവായ മേരി, കഴിഞ്ഞ നവംബറിൽ നടന്ന ലോകചാമ്പ്യൻഷിപ്പിൽ സെമിയിൽ പുറത്തായിട്ടും ട്രയൽസില്ലാെത തെരഞ്ഞെടുക്കപ്പെട്ടത് സരീൻ കായികമന്ത്രിയുടെ ശ്രദ്ധയിലെത്തിച്ചു. തുടർന്നാണ് ഫെഡറേഷൻ ട്രയൽസിന് നിർബന്ധിതരാവുന്നത്.
മത്സരത്തിനു മുേമ്പ ഇരുവരും വാക്പയറ്റ് ആരംഭിച്ചതോടെ ട്രയൽസ് കിരീടപ്പോരാട്ടംപോലെ കടുത്തതായി. ആദ്യറൗണ്ടിൽ മേരികോം റിതു ഗ്രെവാളിനെയും സരീൻ ദേശീയ ചാമ്പ്യൻ ജ്യോതി ഗുലിയെയും ഏകപക്ഷീയമായിത്തന്നെ ഇടിച്ചിട്ടു. ഫൈനൽ പോരാട്ടത്തിന് ഇരുവരും റിങ്ങിെലത്തുംമുേമ്പ ഗാലറിയിൽ ഇരിപ്പുറപ്പിച്ച ആരാധകർ രണ്ടുചേരിയായിത്തിരിഞ്ഞ് ആർപ്പുവിളിക്കാൻ തുടങ്ങിയിരുന്നു. മാധ്യമങ്ങളിലൂടെ ഇരുവരും വാക്പയറ്റ് ആരംഭിച്ചതോടെ പിരിമുറുക്കം കൂടി.
പക്ഷേ, പഞ്ചിങ് തുടങ്ങിയപ്പോൾ സരീെൻറ വീമ്പുപറച്ചിലെല്ലാം പഞ്ചറായി മാറി. 36 കാരിയായ മേരിയുടെ പരിചയസമ്പത്ത് കരുത്തുറ്റ പഞ്ചുകളായി പറന്നിറങ്ങിയപ്പോൾ 23കാരിയായ സരീൻ ദയനീയമായി കീഴടങ്ങി. കാര്യമായ ചെറുത്തുനിൽപിനു പോലും അവസരമില്ലാതെയായിരുന്നു കീഴടങ്ങൽ.
മറ്റു വിഭാങ്ങളിൽനിന്ന് സാക്ഷി ചൗധരി (57), സിമ്രഞ്ജിത് ചാകർ (60), ലോവ്ലിന ബൊർഗൊഹെയ്ൻ (69), പൂജ റാണി (75) എന്നിവർ ഒളിമ്പിക്സ് യോഗ്യത റൗണ്ടിൽ ഇടംനേടി. ഫെബ്രുവരി മൂന്നു മുതൽ 14 വരെ ചൈനയിലെ വുഹാനിലാണ് യോഗ്യത റൗണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.