ഷൂമി അറിയാതെ മറ്റൊരു പിറന്നാളും
text_fieldsബര്‍ലിന്‍: മൂന്നു വര്‍ഷംമുമ്പ് ആല്‍പ്സ് പര്‍വതനിരയില്‍ പിടികൂടാനത്തെിയ മരണത്തെ തോല്‍പിച്ച്, ആശുപത്രിക്കിടക്കയില്‍നിന്ന് ജീവിതത്തിന്‍െറ ട്രാക്കിലേക്ക് തിരിച്ചത്തൊന്‍ പൊരുതുന്ന വേഗരാജകുമാരന്‍ മൈക്കല്‍ ഷൂമാക്കറിന് 48ാം പിറന്നാള്‍. ക്രിസ്മസും പിറന്നാളുകളും പുതുവര്‍ഷവും പലകുറി വന്നുപോയെങ്കിലും ഷൂമി ഒന്നുമറിയില്ല. എങ്കിലും, പ്രിയപ്പെട്ട താരത്തിന് പൂക്കളും പിറന്നാള്‍ സമ്മാനങ്ങളുമായി ആരാധകര്‍ ഈ ജനുവരി മൂന്നിനുമത്തെി. സ്വിറ്റ്സര്‍ലന്‍ഡിലെ തീരനഗരിയായ ഗ്ളാന്‍ഡിലെ കൊട്ടാരസമാനമായ വീടിനു പുറത്ത് സമ്മാനപ്പൊതികള്‍ സമര്‍പ്പിച്ച്, പ്രാര്‍ഥനകളുമായി അവര്‍ മടങ്ങി.
ഫോര്‍മുല വണ്‍ കാറോട്ടത്തില്‍ ഏഴു തവണ ലോകചാമ്പ്യനായ ഷൂമാക്കര്‍, 2013 ഡിസംബര്‍ 29നായിരുന്നു ആല്‍പ്സില്‍ സ്കീയിങ്ങിനിടെ തെന്നിവീണ് തലക്ക് ഗുരുതര പരിക്കേറ്റത്. അബോധാവസ്ഥയിലായി മരണത്തെ മുന്നില്‍ക്കണ്ട ആറുമാസം.
വീണ്ടും മൂന്നു മാസംകൂടി ആശുപത്രിവാസം. പിന്നെ, 2014 സെപ്റ്റംബര്‍ മുതല്‍ സ്വിറ്റ്സര്‍ലന്‍ഡിലെ വീട്ടിലാണ് ചികിത്സ. അത്യാധുനിക ആശുപത്രിയെ വെല്ലുന്ന സജ്ജീകരണങ്ങള്‍ ഇവിടെയൊരുക്കി ഡോക്ടര്‍മാരും ബന്ധുക്കളും ഷൂമിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നു. ഷൂമി അപകടത്തില്‍പെട്ട നാള്‍ മുതല്‍ ആഘോഷദിനങ്ങളെല്ലാം ഇവിടെ പ്രാര്‍ഥന വേളകളാണ്.
ബോധം വീണ്ടെടുത്തെങ്കിലും ശരീരചലനവും ഓര്‍മയും നഷ്ടപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, മൂന്നു വര്‍ഷത്തിനിടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് കൃത്യമായ വിവരമൊന്നും ലഭ്യമല്ല. നടക്കാന്‍ തുടങ്ങിയെന്നും ആളുകളെ തിരിച്ചറിഞ്ഞു, സംസാരിച്ചു എന്നീ റിപ്പോര്‍ട്ടുകളും പുറത്തുവന്നെങ്കിലും ഷൂമാക്കറിന്‍െറ മാനേജര്‍ സബെയ്ന്‍ ഖെം എല്ലാം നിഷേധിച്ചു. ചികിത്സക്കായി ഇതിനകം 109 കോടി രൂപയെങ്കിലും (130 ലക്ഷം പൗണ്ട്) ചെലവഴിച്ചതായാണ് റിപ്പോര്‍ട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.