ഹാക ചീറ്റിപ്പോയി; ന്യൂസിലൻഡ് പുറത്ത്
text_fieldsയോകഹാമ (ജപ്പാൻ): മല്ലയുദ്ധക്കാരെൻറ ശരീര ഭാഷ, യുദ്ധമുഖത്തെ പോർവിളികളും ആക്രോശ ങ്ങളും. കണ്ണുരുട്ടിയും നാക്കു നീട്ടിയും, തുടയിലും നെഞ്ചിലും ഇടിച്ചും എതിരാളിയെ വെല്ലു വിളിച്ച് ന്യൂസിലൻഡുകാർ നടത്തുന്ന അഭ്യാസത്തിന് ‘ഹാക ഡാൻസ്’ എന്നാണ് വിളിക്കുന് നത്. റഗ്ബി ലോകകപ്പിലെ സൂപ്പർ പവറായി തുടർച്ചയായി രണ്ടു കിരീടവുമണിഞ്ഞ് ആൾബ്ലാ ക്സിെൻറ കാളക്കൂറ്റന്മാർ മസിൽ പെരുപ്പിക്കുേമ്പാൾ കിക്കോഫിനുമുേമ്പ എതിരാളികൾ തോറ്റിരിക്കും. തുടർച്ചയായി ലോക ചാമ്പ്യൻഷിപ്പുകളിൽ ന്യൂസിലൻഡിെൻറ വിജയരഹസ്യവ ും ഇതുതന്നെയെന്നായിരുന്നു ലോകം വിശ്വസിച്ചത്. എന്നാൽ, വെള്ളിയാഴ്ച രാത്രിയിൽ ന്യൂസിലൻഡിെൻറ മസിൽ പെരുപ്പിക്കലിലും ഹാക നൃത്തത്തിലെ ആക്രോശങ്ങളിലും പതറാതെ ഇംഗ്ലീഷുകാരുടെ വമ്പൻ അട്ടിമറി നടന്നു. ഹാട്രിക് ലോകകിരീടം തേടി ജപ്പാനിലെത്തിയ ആൾബ്ലാക്സിന് സെമി ഫൈനലിൽ മടക്കം.
ഹാക ഡാൻസുമായി സെമിഫൈനലിനിറങ്ങിയ ന്യൂസിലൻഡിന് വിക്ടറിയുടെ ‘വി’ ആകൃതിയിൽ അണിനിരന്ന് തുടക്കത്തിലേ മറുപടി പറഞ്ഞ ഇംഗ്ലണ്ട് വിജയത്തിലൂെട ഞെട്ടിച്ചു. 19-7ന് അട്ടിമറിച്ചാണ് ഇംഗ്ലണ്ട് ഫൈനൽ ബെർത്തുറപ്പിച്ചത്. ന്യൂസിലൻഡിെൻറ ആവനാഴിയിലെ ഏറ്റവും ശക്തിയേറിയ ആയുധമായ ഹാക ഡാൻസിനും അവരെ രക്ഷിച്ചെടുക്കാനായില്ല എന്നതാണ് വാസ്തവം.
എന്താണ് ഹാക ഡാൻസ്
ദ്വീപ് രാഷ്ട്രമായ ന്യൂസിലൻഡിലെ ആദിമ നിവാസികളായ മാവോരികൾക്കിടയിലുള്ള പരമ്പരാഗത നൃത്തരൂപമാണ് ഹാക ഡാൻസ്. ഹാകയിലൂടെ യുദ്ധത്തിനുമുമ്പ് എതിരാളികൾക്കു മുന്നിൽ തങ്ങളുടെ ശക്തിയും ഒരുമയും അഭിമാനവും പ്രകടമാക്കുക എന്നതാണ് മാവോരികൾ ലക്ഷ്യമിടുന്നത്. ഹാകയിലൂടെ സന്തോഷവേളകൾ ആനന്ദകരമാക്കാനും മരണസമയത്തെ ദുഃഖങ്ങൾ മറക്കാനും മാവോരികൾ ശ്രമിക്കും. ദേശീയതയും ഐക്യവും പ്രകടമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി റഗ്ബി ടീം ഇത് ഉപയോഗപ്പെടുത്താൻ തുടങ്ങിയതിനു പിന്നാലെ രാജ്യത്ത് സന്ദർശനത്തിനെത്തുന്ന അതിഥികളുടെ സ്വീകരണവേളയിലും മറ്റും ഹാക ഡാൻസ് അരങ്ങേറാറുണ്ട്.
കളിക്കളത്തിലെ ഹാക
കളിക്കളത്തിലെത്തുേമ്പാൾ പ്രധാനമായും എതിരാളികളെ വെല്ലുവിളിക്കാനാണ് ആൾബ്ലാക്സ് ഹാക ഉപയോഗിക്കുന്നത്. പ്രത്യേക വരികളും അക്രമാസക്തമായ ചുവടുവെപ്പുകളും എതിരാളിയുടെ ഹൃദയത്തിൽ ഭയമുളവാക്കും. ൈകകൾ കൊണ്ടടിക്കുക, നാവ് നീട്ടിയും കണ്ണുകൾ തുറിച്ചും ഭീകരഭാവങ്ങൾ വരുത്തി അട്ടഹസിക്കുന്ന ആൾബ്ലാക്സ് പോരാളികൾ യുദ്ധത്തിന് ഒരുക്കമാണെന്ന കാഹളം കൂടിയാണ് ഊതുന്നത്. ഇന്ന് കറുത്തകുപ്പായക്കാരുടെ മുഖമുദ്രയാണ് ഹാക.
വരികൾ പലവിധം
1820 മുതൽ മാവോരി തലവൻ ടെ റൗപറാഹ ചിട്ടപ്പെടുത്തിയ ‘കാ മേറ്റ്’ ഹാകയാണ് കിവീസ് റഗ്ബി ടീം ഉപയോഗിച്ചുവന്നിരുന്നത്. എന്നാൽ, 2005ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ത്രിരാഷ്ട്ര റഗ്ബി ടൂർണമെൻറിന് മൂന്നാം സ്ഥാനക്കാരായി റാങ്കിങ്ങിൽ പിന്നാക്കം പോയതിനു പിന്നാലെ ‘കപ ഒ പാങ്ക’ എന്ന പുതിയ വരികളടങ്ങിയ ഹാകയിലേക്ക് കിവീസ് കളംമാറ്റിച്ചവിട്ടി.
എത്ര മികച്ച ടീമുമായി ആൾബ്ലാക്സിനെ നേരിടാനായി അങ്കത്തട്ടിലെത്തിയാലും ഏതൊരു ടീമിനും ആദ്യം മറികടക്കേണ്ട കടമ്പ ഹാക ഡാൻസ് തന്നെയാണെന്നതിന് മാറ്റമൊന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.