കബഡി ലോകകപ്പിൽ നിന്നും പാകിസ്താനെ വിലക്കി
text_fieldsഅഹമദാബാദ്: അഹമദാബാദിൽ വെച്ച് നടക്കുന്ന കബഡി ലോകകപ്പിൽ നിന്നും പാകിസ്താനെ വിലക്കി. അന്താരാഷ്ട്ര കബഡി അസോസിയേഷെൻറതാണ് തീരുമാനം. നാളെയാണ് ലോകകപ്പ് മാമാങ്കത്തിന് തുടക്കം കുറിക്കുന്നത്. അതിർത്തിയിൽ ഇന്ത്യ– പാക് സംഘർഷത്തിന് അയവില്ലാത്ത സാഹചര്യത്തിലാണ് പാകിസ്താനെ ലോകകപ്പിൽ നിന്നും വിലക്കിയത്. അസോസിയേഷെൻറ തീരുമാനത്തിനെതിരെ പാക് കബഡി അസോസിയേഷനും താരങ്ങളും രംഗത്ത് വന്നിട്ടുണ്ട്.
അന്താരാഷ്ട്ര കബഡി അസോസിയേഷെൻറ ഒഴിച്ച് കൂടാൻ പറ്റാത്ത ഘടകമാണ്പാകിസ്താൻ. എന്നാൽ നിലവിലെ സാഹചര്യങ്ങൾ പരിഗണിക്കുേമ്പാൾ പാകിസ്താന് അനുവാദം നൽകാൻ കഴിയില്ലെന്നും അന്താരാഷ്ട്ര കബഡി അസോസിയേഷൻ തലവൻ ദിറോജ് ചതുർവേദി പറഞ്ഞു.
സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കിൽ ഇരു രാജ്യങ്ങളേയും ടൂർണമെൻറിൽ നിന്ന് ഒഴിവാക്കണമായിരുന്നു. പാകിസ്താൻ ഇല്ലാത്ത കബഡി ലോകകപ്പ് ബ്രസീലില്ലാത്ത ഫുട്ബോൾ ലോകകപ്പ് പോലെയാണെന്നും പാകിസ്താൻ കബഡി അസോസിയേഷൻ സെക്രട്ടറി റാണ മുഹമ്മദ് പറഞ്ഞു. ഇന്ത്യയെ തോൽപ്പിച്ച് കിരീടം ചൂടുമെന്ന് പാക് കബഡി ക്യാപ്റ്റൻ നാസിർ അലി നേരത്തെ പറഞ്ഞിരുന്നു. 2010,2012 വർഷങ്ങളിൽ കബഡി ലോകകപ്പിൽ റണ്ണറപ്പായിരുന്നു പാകിസ്താൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.