Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2019 6:41 PM GMT Updated On
date_range 4 Feb 2019 6:41 PM GMTപ്രോവോളി ലീഗ്: ഹൈദരാബാദിന് ജയം
text_fieldsbookmark_border
കൊച്ചി: വാശിയേറിയ പോരിനൊടുവില് പ്രോ വോളി ലീഗിലെ മൂന്നാം ദിനം സ്വന്തമാക്കി ഹൈദരാബാദ് ബ്ലാക്ക് ഹോക്സ്. അഞ്ചാം സെറ്റില് വിജയികളെ തീരുമാനിച്ച അങ്കത്തില് അഹ്മദാബാദ് ഡിഫന്ഡേഴ്സിനെ കീഴടക്കിയായിരുന്നു ഹൈദരാബാദിെൻറ മുന്നേറ്റം. സ്കോര്: 15-11, 13-15,15-11, 14-15, 15-9. മലയാളിയായ ഹരിലാല് പരിശീലിപ്പിച്ച ഹൈദരാബാദിെൻറ ക്യാപ്റ്റന് കാഴ്സന് ക്ലാര്ക്ക് 15 പോയൻറ് നേടി. ക്ലാര്ക്ക് തന്നെയാണ് കളിയിലെ കേമന്. ചൊവ്വാഴ്ച കാലിക്കറ്റ് ഹീറോസ് രണ്ടാം ജയം തേടി യു മുംബയെ നേരിടും.
തകര്പ്പന് ക്ലാര്ക്ക്
മൂന്ന് സര്വിസുകള് തുടര്ച്ചയായി പാഴാക്കിയാണ് ഹൈദരാബാദ് തുടങ്ങിയത്. 2.20 മീറ്റര് ഉയരക്കാരനായ ക്യാപ്റ്റന് കാഴ്സന് ക്ലാര്ക്കിെൻറ ഇടൈങ്കയന് സ്മാഷുകളാണ് ഡിഫന്ഡേഴ്സിനെ കുഴക്കിയത്. കേരളത്തിെൻറ യുവസെറ്റര് മുത്തുസ്വാമിയുടെ ലിഫ്റ്റുകളും ഫോര് പൊസിഷനില്നിന്ന് അടിച്ചുപൊളിക്കാന് കാഴ്സനെ സഹായിച്ചു. 8-6ന് മുന്നിലായപ്പോള് ഹൈദരാബാദ് സൂപ്പര് പോയൻറ് വിളിച്ചെങ്കിലും കിട്ടിയത് എതിരാളികള്ക്കായിരുന്നു. സെര്ബിയന് താരം നൊവിക ബെലിച്ചയുടെ ഗംഭീരസ്മാഷിലൂടെ ഡിഫന്ഡേഴ്സിന് രണ്ടു പോയൻറ് നേടിക്കൊടുത്തു. അഹ്മദാബാദിെൻറ ദിലീപ് കൊയാളും ഹൈദരാബാദിെൻറ അലക്സാണ്ടര് ജെറാള്ഡ് ബേഡറും ഉതിര്ത്ത സൂപ്പര് സര്വുകളും കാണികള്ക്ക് ആവേശമായി. ഒാള്റൗണ്ട് മികവിനു മുന്നില് ഇന്ത്യന് ഇൻറര്നാഷനലുകളായ ക്യാപ്റ്റന് രഞ്ജിത് സിങ്ങും ഗുരിന്ദര് സിങ്ങും ജി.ആര്. വൈഷ്ണവും തളര്ന്നതോടെ 15-11ന് ആദ്യ സെറ്റ് ഹൈദരാബാദ് കൊണ്ടുപോയി.
രണ്ടാം സെറ്റില് കളിമാറി. ഗുരീന്ദറും ഗഗന്ദീപും അഹ്മദാബാദിനെ വിറപ്പിച്ചു. വൈഷ്ണവിെൻറ േബ്ലാക്കില് കാഴ്സന് ക്ലാര്ക്കിന് പിടിവിട്ടു. രോഹിത് കുമാറില് കേന്ദ്രീകരിച്ചായിരുന്നു െഹെദരാബാദുകാര്. ഇടവേളയില് 8-6ന് മുന്നിലായിരുന്ന ഡിഫന്ഡേഴ്സിന് എതിരാളികള് വിളിച്ച സൂപ്പര് പോയൻറിലെ ഫിനിഷിങ്ങിലൂടെ 10-6ലെത്താനായി. ഒപ്പത്തിനൊപ്പം മുന്നേറി മത്സരം ഒടുവിൽ അഹ്മദാബാദ് 13-15ന് സ്വന്തമാക്കി. പിഴവുകള് പരിഹരിച്ച് മൂന്നാം സെറ്റിൽ ഹൈദരാബാദ് കുതിക്കുകയായിരുന്നു. ക്ലാര്ക്കിനൊപ്പം അശ്വല് റായും അറ്റാക്കിങ് മൂഡിലായി. മൂന്നാം സെറ്റില് അശ്വല് അഞ്ചും ക്ലാര്ക്ക് മൂന്നും പോയൻറ് നേടി ഹൈദരാബാദിനെ മുന്നിലെത്തിച്ചു. നാലാം സെറ്റില് അഹ്മദാബാദിെൻറ രൂപവും ഭാവവും മാറി.
നേരേത്ത ഗുരീന്ദറിന് പകരക്കാരനായെത്തിയ മുബാറക്ക് അലി സയാദിെൻറ സൂപ്പര് േബ്ലാക്കിന് ഈ സെറ്റ് സാക്ഷിയായി. യൂനിവേഴ്സലായ സയാദായിരുന്നു നാലാം സെറ്റിലെ വിജയശില്പി. 11-7ന് മുന്നിലായിരുന്ന അഹ്മദാബാദിനെ 13-13ല് തളച്ച് ഹൈദരാബാദ് തിരിച്ചുവന്നു. ഉഗ്രന് സ്മാഷിലൂടെ 15-14ന് അഹ്മദാബാദ് ജയിച്ചതോടെ ലീഗിലാദ്യമായി അഞ്ചാം സെറ്റ് നിര്ണായകമായി. അവസാന സെറ്റില് സൂപ്പര് സര്വിലൂടെ രണ്ടു പോയൻറടക്കം ഹൈദരാബാദിെൻറ അമിത് തുടര്ച്ചയായ സര്വിസുകളുമായി കുതിച്ചു. സൂപ്പര്പോയൻറും കൈയിലാക്കിയ ഹൈദരാബാദ് ഒടുവില് വിജയത്തിലേക്ക് പന്തുതട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story